അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് കാലവർഷം ശക്തമാകും.

ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ വർഷകാലത്തിന് തുടക്കമായതായി കാലാവസ്ഥാനിരീക്ഷണവകുപ്പ്. രണ്ടുദിവസം വടക്കൻ കർണാടകയിലും തീരദേശത്തും ശക്തമായ മഴ ലഭിക്കും. പിന്നീട് സാധാരണമഴ തുടരും. ജൂൺ അഞ്ചോടെ സംസ്ഥാനത്ത് കാലവർഷമെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ് നേരത്തേ അറിയിച്ചിരുന്നു. നിസർഗ ചുഴലിക്കാറ്റിന്റെ ഫലമായി തീരദേശ കർണാടകയിലും മലനാടിലും രണ്ടുദിവസമായി ശക്തമായ മഴ ലഭിക്കുകയും ചെയ്തു ഈസംസ്ഥാനത്ത് സാധാരണ മഴക്കാലമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ പ്രവചനം. കഴിഞ്ഞവർഷം വടക്കൻ കർണാടകയിലും മലനാട് ജില്ലകളിലും വെള്ളപ്പൊക്കം ജനജീവിതത്തെ ദുരിതമാക്കിയിരുന്നു. വൻതോതിൽ കൃഷിനാശവുമുണ്ടായി. ഈ വർഷം ഇതുവരെയുള്ള വിവരങ്ങളനുസരിച്ച് വെള്ളപ്പൊക്കസാധ്യതകളൊന്നുമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഉത്തരകന്നഡ, ഉഡുപ്പി, ശിവമോഗ…

Read More

2 മരണം;കര്‍ണാടകയില്‍ 239 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 239 ആളുകൾക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ 9 പേര്‍,മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 183 ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 5452 ആയി. ഇന്ന് സംസ്ഥാനത്ത് 2 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 61കാരിയും 57 കാരനും ആണ് ഇന്ന് മരിച്ചത്,ആകെ കോവിഡ് മരണസംഖ്യ 61 ആയി. ഇന്ന് 143 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 2132 ആയി. ഉഡുപ്പി 13, കലബുറിഗി…

Read More

കന്നഡ നടൻ ചിരഞ്ജീവി സർജ്ജ അന്തരിച്ചു.

ബംഗളൂരു: പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സർജ അന്തരിച്ചു. മുപ്പത്തിയൊൻപത് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തെന്നിന്ത്യൻ നടി മേഘ്ന രാജിന്റെ ഭർത്താവാണ്. 2018 ഏപ്രിൽ 29നായിരുന്നു ചിരഞ്ജീവി സർജയും മേഘ്ന രാജുമായുള്ള വിവാഹം നടന്നത്. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് മാസങ്ങൾക്ക് ശേഷമാണ് താരത്തിൻറെ വിയോഗം. 2009ൽ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവിയുടെ ആദ്യ ചിത്രം. ഇതിനോടകം ചിരഞ്ജീവി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടൻ അർജ്ജുൻ സർജയുടെ അനന്തരവൻ കൂടിയായ ചിരഞ്ജീവി കന്നഡ സിനിമയിൽ സജീവമാകാനൊരുങ്ങവേയാണ് മരണം സംഭവിച്ചത്.

Read More

കേരളത്തിൽ ഇന്ന് 107 പേര്‍ക്ക് കോവിഡ് 19 സ്ഥിദ്ധീകരിച്ചു; 41 പേര്‍ക്ക് രോഗമുക്തി.

കേരളത്തിൽ ഇന്ന് 107 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം- 27, തൃശൂർ-26 , പത്തനംതിട്ട-13, കൊല്ലം-9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് – 6 പേർ, തിരുവനന്തപുരം 4 , കോട്ടയം , കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 2 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 71 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാൻ-2, ഖത്തർ-1, ഒമാൻ-1, ഇറ്റലി-1) 28 പേർ മറ്റ്…

Read More

ബെംഗളൂരുവിൽ ഇന്നലെ മാത്രം കോവിഡ്-19 സ്ഥിരീകരിച്ചത് 18 പേർക്ക്.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ 18 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ അസുഖം സ്ഥിരീകരിച്ച 18 പേരിൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും തിരികെ വന്നതാണ് . ഒരാൾ  P3270 രോഗിയുടെ കോൺഡാക്ടും മറ്റൊരാൾ P2334 രോഗിയുടെ കോൺഡാക്ടുമാണ്. രണ്ടു പേരും സ്ത്രീകളാണ് 7 പേർ ഇൻഫ്ലുൻസ ലൈക് ഇൽനെസ്സ് നെ തുടർന്ന് കോവിഡ് ടെസ്റ്റ് ചെയ്ത കോവിഡ് പോസിറ്റീവ്സ്ഥിരീകരിച്ചവരാണ്. ഇതിൽ നാല് വയസ്സുള്ള ഒരു ആൺകുട്ടി കൂടെ ഉൾപ്പെടുന്നു. സിവിയർ റെസ്പിറേറ്ററി അക്യൂട്ട് ഇൻഫെക്ഷൻ ബാധിച്ചു ചിത്സയിൽ ആയിരുന്ന ഒരാൾക്കും കോവിഡ്…

Read More

65 വയസിനു മുകളിൽ ഉള്ളവരും 10 വയസിൽ താഴെയുള്ള കുട്ടികളും ഗർഭിണികളും ക്ഷേത്ര ദർശനത്തിൽ നിന്ന് വിട്ടുനിൽക്കണം.

ബെംഗളൂരു : അൺലോക്ക് ഫേസ് 1 ലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്തെ ആരാധനാലയങ്ങൾ ജൂൺ എട്ട് മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാനിരിക്കുന്ന സാഹചര്യത്തിൽ 65 വയസിനു മുകളിൽ ഉള്ളവരും 10 വയസിൽ താഴെയുള്ള കുട്ടികളും ഗർഭിണികളും ക്ഷേത്രങ്ങളിൽ വരരുത് എന്ന് കർണാടക സർക്കാർ അറിയിച്ചു . മറ്റ് നിർദ്ദേശങ്ങൾ വരുന്നത് വരെയും മേല്പറഞ്ഞ പ്രായപരിധിയിൽ പെട്ടവരും ഗർഭിണികളും വീടുകൾക്കുള്ളിലിരുന്നു സർക്കാരിനോട് സഹകരിക്കണം എന്നും അറിയിച്ചു ദി ഡിപ്പാർട്മെന്റ് ഓഫ് ഹിന്ദു റിലീജിയസ് ഇന്സ്ടിട്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ( മുസ്‌റൈ ) ന്റെ കീഴിൽ…

Read More

ബെംഗളൂരുവിലേക്ക് വരുന്ന മലയാളികളുടെ ശ്രദ്ധക്ക് ; ബി ബി എം പി യുടെ പരിധിയിൽ വരുന്ന പുതിയ ക്വാറന്റീൻ വ്യവസ്ഥകൾ ഇവയാണ്.

ബെംഗളൂരു : ബി.ബി.എം.പി കമ്മീഷണറുടെ കാര്യാലയം ബി.ബി.എം.പി യുടെ കീഴിൽ വരുന്ന പുതുക്കിയ ക്വാറന്റീൻ വ്യവസ്ഥകൾ ഇന്നലെ പ്രസിദ്ധീകരിച്ചു. ബംഗളുരുവിൽ എത്തുന്നവർക്കായുള്ള പ്രത്യേക നിർദ്ദേശങ്ങൾ ആണ് ഈ സർക്കുലറിൽ പറയുന്നതത് . ബി.ബി.എം.പി യുടെ പരിധിയിലേക്ക് തിരിച്ചു വരുന്ന എല്ലാവരും സേവാ സിന്ധു പോർട്ടലിൽ പേരും വിലാസവും ഫോൺ നമ്പറും ചേർത്ത് നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ് . അപ്പ്രൂവൽ ആവശ്യമില്ല . നഗരത്തിലേക്ക് വരുന്ന എല്ലാവരെയും ആരോഗ്യ പരിശോധനക്ക് വിധേയരാക്കും .വിമാനമാർഗം വരുന്നവരെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലും ട്രെയിനിൽ വരുന്നവരെ ബി ബി എം…

Read More

സേവനമേഖലയിൽ പുതു ചരിത്രമെഴുതി കേരള സമാജം;ലോക്ക് ഡൗണിൽ നഗരത്തിൽ കുടുങ്ങിയ 2000 ൽ അധികം പേരെ നാട്ടിലെത്തിച്ചു.

ബെംഗളൂരു : പാസ് ലഭിച്ചിട്ടും സ്വന്തം വാഹനം ഇല്ലാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ ലോക് ഡൌണ്‍ മൂലം ബാംഗ്ലൂരില്‍ ആകപ്പെട്ടവര്‍ക്ക് ഒരു അത്താണി ആവുകയാണ് ബാംഗ്ലൂര്‍ കേരള സമാജം. മേയ് 9 ന് ആരംഭിച്ച സര്‍വീസ് ഇന്നലെ എഴുപത് സര്‍വീസുകള്‍ പൂര്‍ത്തിയായി. എറണാകുളത്തേക്ക് കേരളസമാജത്തിന്റെ എഴുപതാമത്തെ ബസ്സ് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ട്രാവൽ ഡെസ്കിനു നേതൃത്വം നൽകുന്ന ജെയ്ജോ ജോസഫ്, ലിന്റൊ കുര്യൻ, ജോസ് ലോറെൻസ്, അനിൽ കുമാർ, വിനേഷ് കെ, രഘു, സോമരാജ്, അനീഷ്‌…

Read More

സെക്യൂരിറ്റി ജീവനക്കാരനടക്കം സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൻ്റെ 2000 കോടി രൂപ വരുന്ന സ്വത്ത് വീതിച്ച് നൽകി മുൻ അധോലോക നേതാവ്;മുത്തപ്പറായിയുടെ വിൽപ്പത്രത്തിൽ പറയുന്നത്.

ബെംഗളുരു : സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാർക്കു സ്വത്ത് പങ്കുവച്ച് മുൻ അധോലോക നേതാവ് മുത്തപ്പ റായ് (68). റിയൽ എസ്റ്റേറ്റ് മാഫിയയെ അടക്കി ഭരിക്കുകയും പിന്നീട് മാനസാന്തരപ്പെട്ട് ബെംഗളൂരുവിൽ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാവുകയും ചെയ്ത മുത്തപ്പ റായ് അർബുദത്തെ തുടർന്നു കഴിഞ്ഞ മാസം 15നാണ് അന്തരിച്ചത് അഭിഭാഷകൻ നാരായണ സ്വാമി പരസ്യപ്പെടുത്തിയ വിൽപത്രം അനുസരിച്ച് ലോകത്തെമ്പാടുമായി 2000 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ട് റായ്ക്ക്. 2 മക്കൾക്കും ബന്ധുക്കൾക്കും പുറമേ തന്റെസ്ഥാപനങ്ങളിലെ സെക്യൂരിറ്റി ഉൾപ്പെടെയുള്ള ജീവനക്കാർക്കും ഇതിലൊരു ഭാഗം നീക്കിവച്ചിട്ടുണ്ട്. കൊലപാതകവും ഗൂഡാലോചനയും അടക്കംഎട്ടോളം കേസുകളിൽ…

Read More

മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.

ബെംഗളൂരു:മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കർണാടകയിലെ ദാവനഗെരെയിലാണ് സംഭവം. റാന്നി നെല്ലിക്കാമൺ തോമസ് എബ്രഹാമിന്റെ മകൾ ജുബി മോൾ തോമസ് (23) ആണ് മരിച്ചത്. ഡി.ഫാം. അവസാനവർഷ വിദ്യാർഥിയായിരുന്നു. വാടക വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ലോക്ഡൗൺ കാരണം നാട്ടിൽപോകാൻ നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. അമ്മ: ഏലിയാമ്മ. സഹോദരൻ: ജോബിൻ തോമസ്. മൃതദേഹം പരിശോധനയ്ക്കുശേഷം നാട്ടിലേക്കു കൊണ്ടുപോകും. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read More
Click Here to Follow Us