അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് കാലവർഷം ശക്തമാകും.

ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ വർഷകാലത്തിന് തുടക്കമായതായി കാലാവസ്ഥാനിരീക്ഷണവകുപ്പ്. രണ്ടുദിവസം വടക്കൻ കർണാടകയിലും തീരദേശത്തും ശക്തമായ മഴ ലഭിക്കും.

പിന്നീട് സാധാരണമഴ തുടരും. ജൂൺ അഞ്ചോടെ സംസ്ഥാനത്ത് കാലവർഷമെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ് നേരത്തേ അറിയിച്ചിരുന്നു.

നിസർഗ ചുഴലിക്കാറ്റിന്റെ ഫലമായി തീരദേശ കർണാടകയിലും മലനാടിലും രണ്ടുദിവസമായി ശക്തമായ മഴ ലഭിക്കുകയും ചെയ്തു

ഈസംസ്ഥാനത്ത് സാധാരണ മഴക്കാലമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ പ്രവചനം.

കഴിഞ്ഞവർഷം വടക്കൻ കർണാടകയിലും മലനാട് ജില്ലകളിലും വെള്ളപ്പൊക്കം ജനജീവിതത്തെ ദുരിതമാക്കിയിരുന്നു. വൻതോതിൽ കൃഷിനാശവുമുണ്ടായി. ഈ

വർഷം ഇതുവരെയുള്ള വിവരങ്ങളനുസരിച്ച് വെള്ളപ്പൊക്കസാധ്യതകളൊന്നുമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഉത്തരകന്നഡ, ഉഡുപ്പി, ശിവമോഗ എന്നിവിടങ്ങളിൽ ശനിയാഴ്ച ശരാശരി 15 സെന്റീമീറ്റർ മഴയാണ് ലഭിച്ചത്. ബെം

ഉൾപ്പെടെയുള്ള മറ്റു പ്രദേശങ്ങളിൽ ഭാഗികമായി മൂടിക്കെട്ടിയ കാലാവസ്ഥയും അനുഭവപ്പെട്ടു.

നഗരത്തിൽ ചൊവ്വാഴ്ചവരെ മേഘാവൃത കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us