സംസ്ഥാനത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് രജിസ്‌ട്രേഷൻ മന്ദഗതിയിൽ

ബെംഗളൂരു : സംസ്ഥാനത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് (എച്ച്.എസ്.ആർ.പി.) സ്ഥാപിച്ചത് 29 ശതമാനം വാഹനങ്ങൾ മാത്രം.

കഴിഞ്ഞ നവംബറിനും ജനുവരി 31-നും ഇടയിൽ അഞ്ചുലക്ഷം വാഹനങ്ങൾ അതിസുരപക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിച്ചു. ഫെബ്രുവരി അവസാനിച്ചപ്പോഴേക്കും രണ്ടുകോടി വാഹനങ്ങളിൽ വെറും 57,20,550 വാഹനങ്ങൾ മാത്രമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിച്ചത്.

ഇതിൽ 24,77,653 വാഹനങ്ങൾ ബെംഗളൂരു അർബൻ ജില്ലയിലാണ്. മൈസൂരുവിൽ 4,07,830 വാഹനങ്ങളും ദക്ഷിണ കന്നഡയിൽ 2,76,014 വാഹനങ്ങളും ബെലഗാവിയിൽ 2,61,807 വാഹനങ്ങളും ശിവമോഗയിൽ 2,06,812 വാഹനങ്ങളും അതിസുരക്ഷാ നമ്പർ പ്ലേറ്റു സ്ഥാപിച്ചതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നിയമനിർമാണ കൗൺസിലിൽ അറിയിച്ചു.

  സ്വര്‍ണവില കൂടി

2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കേണ്ടത്.

2023 നവംബർ 17-നകം അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്നായിരുന്നു സർക്കാർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഇതു വരെ ഏഴു തവണയാണ് സമയപരിധി നീട്ടിയത്.

അവസാനം നീട്ടിയത് ഈ വർഷം ഫെബ്രുവരിയിലാണ്. നിലവിൽ ഫെബ്രുവരി 20-ൽനിന്ന് മാർച്ച് 31 വരെയാണ് നീട്ടിയിരിക്കുന്നത്.

  തമിഴ്‌നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം ഭരണത്തിലേക്ക്; പിന്തുണ നൽകി കോൺ​ഗ്രസ്; രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടാൻ സാധ്യത

അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതിയിലുള്ളതിനാലാണ് സമയ പരിധി നീട്ടേണ്ടി വന്നതെന്ന് രാമലിംഗ റെഡ്ഡി പറഞ്ഞു. തത്‌സ്ഥിതി നിലനിർത്താൻ കോടതി ആവശ്യപ്പെട്ടിട്ടുള്ളതിനാൽ നടപടിയെടുക്കാൻ സാധിക്കില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയുടെ ഉൾചലനങ്ങൾ വിരൽത്തുമ്പിൽ; ഇൻ്ററാക്റ്റീവ് മാപ്പുമായി ബെംഗളൂരുവിലെ മലയാളി ടെക്കി
[masterslider id="10"]

Related posts

Click Here to Follow Us