ബെംഗളൂരു: ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റിക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ പേരു നല്‍കി കർണ്ണാടക സർക്കാർ. 2025-26 സാമ്പത്തികവർഷത്തെ ബജറ്റ് അവതരണ വേളയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപനം നടത്തിയത്. ബെംഗളൂരു യൂണിവേഴ്സിറ്റി ഇനി മുതല്‍ ഡോ. മൻമോഹൻ സിങ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി എന്ന പേരില്‍ അറിയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലയെ രാജ്യത്തെ തന്നെ മാതൃകാ വിദ്യാഭ്യാസസ്ഥാപനമാക്കുന്നതിന് ഗവണ്‍മെന്റ് ആർട്‌സ് കോളേജിനെയും ഗവണ്‍മെന്റ് ആർ.സി. കോളേജിനെയും ഈ സർവകലാശാലയുടെ ഘടക കോളേജുകളാക്കും. ബജറ്റില്‍ സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചും കൂടുതല്‍ പരാമർശങ്ങളും പദ്ധതികളും പ്രഖ്യാപിക്കുകയുണ്ടായി. പോഷകാഹാരങ്ങള്‍ രണ്ട്…
Read MoreDay: 7 March 2025
നിരപരാധിയെന്ന് പൊട്ടിക്കരഞ്ഞ് നടി രന്യ റാവു
ബെംഗളൂരു: ചോദ്യംചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവു. താൻ നിരപരാധിയാണെന്നും കേസില്‍ കുടുക്കുകയായിരുന്നു എന്നുമായിരുന്നു താരം പറഞ്ഞത്. നേരത്തെ, ഡി.ആർ.ഐക്ക് നല്‍കിയ മൊഴിയില്‍ കുറ്റം സമ്മതിച്ചിരുന്നെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ താരം കുറ്റം സമ്മതിക്കാൻ തയ്യാറായില്ല. അതേസമയം, ആരാണ് കുടുക്കിയതെന്ന് നടി ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുമില്ല. തന്റെ കൈവശമുണ്ടായിരുന്നത് 17 സ്വർണ്ണക്കട്ടികളാണെന്ന് നടി നേരത്തേ വെളിപ്പെടുത്തിയിരുന്നു. ദുബായ്ക്കുപുറമേ യൂറോപ്, അമേരിക്ക, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് യാത്രചെയ്തിരുന്നുവെന്നും താരം മൊഴി നല്‍കിയിരുന്നു. സ്വർണ്ണക്കടത്ത് റാക്കറ്റിന്റെ വലയില്‍ രന്യ…
Read More14 കാരിയെ 29 കാരന് വിവാഹം ചെയ്ത് നൽകി; മാതാപിതാക്കളും ഭർത്താവും അറസ്റ്റിൽ
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതിന് മാതാപിതാക്കളും പെണ്‍കുട്ടിയുടെ ഭര്‍ത്താവും അറസ്റ്റില്‍. ഹൊസൂരില്‍ നിന്നുള്ള ഒരു വീഡിയോ ദൃശ്യമാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. 14 വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ഭര്‍ത്താവ് വീട്ടിലേക്ക് പിടിച്ചു കൊണ്ടുപോവുന്നതിന്‍റെ ദൃശ്യങ്ങളാണ് വൈറലായത്. പെണ്‍കുട്ടി നിലവിളിച്ച് കരയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തമിഴ്നാട്ടിലെ തിമ്മത്തൂര്‍ സ്വദേശിനിയായ 14 കാരിയെയാണ് 29 കാരന് വിവാഹം ചെയ്ത് നല്‍കിയത്. കുട്ടിക്ക് വിവാഹത്തിന് താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ എതിര്‍പ്പ് മറികടന്ന് മാതാപിതാക്കള്‍ വിവാഹം നടത്തുകയായിരുന്നു. കര്‍ണാടകയിലെ കളിക്കുട്ടൈ സ്വദേശിയായ മദേഷ് എന്ന 29 കാരനുമായാണ്…
Read Moreസോഫ്റ്റ് വെയർ എൻജിനീയർ ബെംഗളൂരുവിൽ ജീവനൊടുക്കി
ബെംഗളൂരു: സ്റ്റാർട്ടപ്പ് ബിസിനസിലെ നഷ്ടവും കടുത്ത മാനസിക സംഘർഷവും കാരണം ബെംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയർ ജീവനൊടുക്കി. കുഡ്‌ലുവിനടുത്തുള്ള അപ്പാർട്ട്മെന്റിന്റെ 12ാം നിലയില്‍ നിന്ന് ചാടിയാണ് സോഫ്റ്റ്‌വെയർ എൻജിനീയർ മായങ്ക് രജനി (30) ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു. 2018ല്‍ ഉത്തർ പ്രദേശിലെ ലഖ്‌നോവില്‍ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയതാണ് ഇയാള്‍. ഒരു സോഫ്റ്റ്‌വെയർ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് പിതാവ് പരപ്പന അഗ്രഹാര പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മായങ്ക് രജനി നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മാർച്ച് നാലിന് രാവിലെ ആറു മണിയോടെ രജനി…
Read More‘കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല; മുത്തശ്ശിയെ കണി കാരണം പോലീസിനോട് വ്യക്തമാക്കി അഫാന്‍
മാല ചോദിച്ചിട്ട് തരാത്തതിനാലാണ് പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍. മൂന്നുദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പിതൃമാതാവിനെ കൊലപ്പെടുത്തിയത് എന്തിനെന്ന വിവരം പോലീസിനോട് പറഞ്ഞത്. കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല. അതുകൊണ്ടാണ് കൊന്നതെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം അഫാന്‍ ആഭരണം ഊരിയെടുത്തു. വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചു. പ്രതിയുമായി നാളെ പോലീസ് കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും, ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും. കൂട്ടകൊലപാതക ദിവസം…
Read Moreസംസ്ഥാനത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് രജിസ്‌ട്രേഷൻ മന്ദഗതിയിൽ
ബെംഗളൂരു : സംസ്ഥാനത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് (എച്ച്.എസ്.ആർ.പി.) സ്ഥാപിച്ചത് 29 ശതമാനം വാഹനങ്ങൾ മാത്രം. കഴിഞ്ഞ നവംബറിനും ജനുവരി 31-നും ഇടയിൽ അഞ്ചുലക്ഷം വാഹനങ്ങൾ അതിസുരപക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിച്ചു. ഫെബ്രുവരി അവസാനിച്ചപ്പോഴേക്കും രണ്ടുകോടി വാഹനങ്ങളിൽ വെറും 57,20,550 വാഹനങ്ങൾ മാത്രമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിച്ചത്. ഇതിൽ 24,77,653 വാഹനങ്ങൾ ബെംഗളൂരു അർബൻ ജില്ലയിലാണ്. മൈസൂരുവിൽ 4,07,830 വാഹനങ്ങളും ദക്ഷിണ കന്നഡയിൽ 2,76,014 വാഹനങ്ങളും ബെലഗാവിയിൽ 2,61,807 വാഹനങ്ങളും ശിവമോഗയിൽ 2,06,812 വാഹനങ്ങളും അതിസുരക്ഷാ നമ്പർ പ്ലേറ്റു സ്ഥാപിച്ചതായി ഗതാഗത മന്ത്രി…
Read Moreനാഗർഹോള ദേശീയോദ്യാനത്തിൽ കടുവ മാൻകുഞ്ഞിനെ വേട്ടയാടുന്ന ചിത്രങ്ങൾ വൈറൽ ആയി; വിനോദസഞ്ചാരി പകർത്തിയ ചിത്രം
ബെംഗളൂരു : എച്ച്‌ഡി കോട്ട് താലൂക്കിലെ നാഗരഹോള ദേശീയോദ്യാനത്തിലെ ജലാശയത്തിന് അരികെ കടുവ ഒരു മാൻകുഞ്ഞിനെ വേട്ടയാടുന്നത് സന്ദർശകരുടെ ക്യാമറയിൽ പതിഞ്ഞു. തീയതി രേഖപ്പെടുത്താത്ത വീഡിയോയിൽ, കടുവ ഒരു ജലാശയത്തിന് സമീപം നടക്കുന്നത് കാണാം, അതേസമയം കുളത്തിൽ നിന്ന് വെള്ളം കുടിച്ച ഒരു മാൻ ഒരു മരത്തിന്റെ തണലിൽ വിശ്രമിക്കുകയായിരുന്നു. കടുവ പെട്ടെന്ന് മാൻകുഞ്ഞിന്റെ മേൽ ചാടിവീഴുന്നു, കുഞ്ഞൻ അതിന്റെ ജീവനുവേണ്ടി ഓടുമ്പോൾ, അതിന്റെ കഴുത്തിൽ പിടിച്ചു. തുടർന്ന് കടുവ മാൻകുഞ്ഞിനെ വെള്ളത്തിന്റെ അരികിലേക്ക് വലിച്ചിഴച്ച് ഇരയെ തിന്നാൻ നോക്കുന്നു. പിന്നെ അത് വെള്ളത്തിലിറങ്ങി,…
Read Moreബെംഗളൂരുവിലേക്ക് താമസം മാറ്റി അനുരാഗ് കശ്യപ്; ഇനി ബോളിവുഡിൽ അഭിനയിക്കില്ലെന്ന് വ്യക്തമാക്കി താരം
ബെംഗളൂരു: ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധ പതിപ്പിക്കുന്നതിനായി ബോളിവുഡ് വിട്ട് പ്രമുഖ താരം അനുരാഗ് കശ്യപ്. ബോക്സ് ഓഫീസ് കളക്ഷനുകൾക്ക് പിറകെ മാത്രം ഓടുന്ന ഹിന്ദി സിനിമ വ്യവസായത്തിന്റെ വിഷകരമായ സംസ്കാരമാണ് തന്റെ തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു. ബോളിവുഡിലെ സിനിമാക്കാരിൽ നിന്ന് അകന്നുനിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും, 500, 800 കോടി രൂപ നിർമ്മാണ ചിലവുള്ള സിനിമകൾ നിർമ്മിക്കാനാണ് ഹിന്ദി ഭാഷയിൽ ശ്രമിക്കുന്നതെന്നും അദ്ദേഹം ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി. ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം ബംഗളൂരുവിലേക്ക് താമസം മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞവർഷം ഹോളിവുഡ്…
Read Moreസംസ്ഥാന ബജറ്റ് ഇന്ന്: നടക്കാൻ പോകുന്നത് സിദ്ധരാമയ്യയുടെ 16-ാമത് ബജറ്റ് അവതരണം
ബെംഗളൂരു : സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ അവതരിപ്പിക്കും. സിദ്ധരാമയ്യയുടെ 16-ാമത് ബജറ്റ് അവതരണമാകും വെള്ളിയാഴ്ചത്തേത്. മുഖ്യമന്ത്രിയെന്നനിലയിൽ ഒൻപതാമത്തെ ബജറ്റും. വികസനപ്രവർത്തനങ്ങളും ഗാരന്റി പദ്ധതികളും ബാലൻസ് ചെയ്തുകൊണ്ടുപോവുക എന്നതാകും സിദ്ധരാമയ്യ നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി. കഴിഞ്ഞബജറ്റിൽ 1,20,373 കോടി രൂപയായിരുന്നു ക്ഷേമപദ്ധതികൾക്കായി വകയിരുത്തിയത്. ഇതിൽ 52,000 കോടി രൂപ ഗാരന്റി പദ്ധതികൾക്കുമാത്രം മാറ്റിവെച്ചിരുന്നു. ഇത്തവണയും ഗാരന്റി പദ്ധതികൾക്ക് ഭേദപ്പെട്ട തുക മാറ്റിവെച്ചേക്കും. ദേശീയ സമ്പദ്‌വ്യസ്ഥയിലേക്ക് സംസ്ഥാനത്തിന്റെ ജി.എസ്.ടി. സംഭാവനയും അടുത്തിടെ നടന്ന ഇൻവെസ്റ്റ് കർണാടകയുടെ വിജയവും ബജറ്റിൽ ഊന്നിപ്പറഞ്ഞേക്കും. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കല്യാണ…
Read Moreതാനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈയിൽ നിന്നും കണ്ടെത്തി; നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പെൺകുട്ടികൾ
മലപ്പുറം: താനൂരിൽ കാണാതായ പെൺകുട്ടികളെ പുനെയിലെത്തിച്ചു. വീട്ടിലേക്കില്ലെന്നാണ് പെൺകുട്ടികൾ പറയുന്നത്. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പെൺകുട്ടികൾ പറയുന്നു. സന്നദ്ധപ്രവർത്തകൻ സുധീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു ജോലി ശരിയാക്കി തരുമോയെന്ന് പെൺകുട്ടികൾ സുധീറിനോട് ആവശ്യപ്പെടുന്നുണ്ട്. പെൺകുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത് ഫോൺ ലൊക്കേഷനാണ്. തങ്ങള്‍ക്ക് 18 വയസ് ആയെന്നും പെണ്‍കുട്ടികള്‍ പറയുന്നു. വീട്ടുകാര്‍ വയസ് കുറച്ചേ പറയൂവെന്ന് ഇവര്‍ പറയുന്നു. ആര് പറഞ്ഞാലും വീട്ടുകാര്‍ കേള്‍ക്കില്ലെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. അടിക്കുകയും വഴക്ക് പറയുകയും ചെയ്യുമെന്ന് കുട്ടികൾ പറയുന്നു. ആരേലും പറഞ്ഞാൽ…
Read More