നിരപരാധിയെന്ന് പൊട്ടിക്കരഞ്ഞ് നടി രന്യ റാവു 

ബെംഗളൂരു: ചോദ്യംചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവു.

താൻ നിരപരാധിയാണെന്നും കേസില്‍ കുടുക്കുകയായിരുന്നു എന്നുമായിരുന്നു താരം പറഞ്ഞത്.

നേരത്തെ, ഡി.ആർ.ഐക്ക് നല്‍കിയ മൊഴിയില്‍ കുറ്റം സമ്മതിച്ചിരുന്നെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ താരം കുറ്റം സമ്മതിക്കാൻ തയ്യാറായില്ല.

അതേസമയം, ആരാണ് കുടുക്കിയതെന്ന് നടി ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുമില്ല.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,

തന്റെ കൈവശമുണ്ടായിരുന്നത് 17 സ്വർണ്ണക്കട്ടികളാണെന്ന് നടി നേരത്തേ വെളിപ്പെടുത്തിയിരുന്നു.

ദുബായ്ക്കുപുറമേ യൂറോപ്, അമേരിക്ക, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് യാത്രചെയ്തിരുന്നുവെന്നും താരം മൊഴി നല്‍കിയിരുന്നു.

സ്വർണ്ണക്കടത്ത് റാക്കറ്റിന്റെ വലയില്‍ രന്യ പെട്ടുപോവുകയായിരുന്നോ അതോ അവർ കടത്തില്‍ സജീവപങ്കാളിയായിരുന്നോയെന്നതില്‍ വ്യക്തതവരേണ്ടതുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ഡി.ആർ.ഐ. രന്യയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപും പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധിക്കുന്നതിലൂടെ അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത വരും.

നടിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പട്ടികയില്‍ ഉള്ളവർക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടുവർഷത്തെ നടിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി നിർണ്ണയം നിർണ്ണായക ഘട്ടത്തിൽ; പ്രഖ്യാപനത്തിന് കാത്തിരിക്കണം; ഗ്രൂപ്പ് പോര് അവസാനിപ്പിക്കാൻ കർശന നിർദ്ദേശവുമായി ഹൈക്കമാൻഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്ക് 94-ാം ജന്മദിനം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
[masterslider id="10"]

Related posts