ബെംഗളൂരു യൂണിവേഴ്സിറ്റിക്ക് മൻമോഹൻ സിങിന്‍റെ പേര് നൽകി കർണാടക സർക്കാർ

ബെംഗളൂരു: ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റിക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ പേരു നല്‍കി കർണ്ണാടക സർക്കാർ.

2025-26 സാമ്പത്തികവർഷത്തെ ബജറ്റ് അവതരണ വേളയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപനം നടത്തിയത്.

ബെംഗളൂരു യൂണിവേഴ്സിറ്റി ഇനി മുതല്‍ ഡോ. മൻമോഹൻ സിങ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി എന്ന പേരില്‍ അറിയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

  ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; 

സർവകലാശാലയെ രാജ്യത്തെ തന്നെ മാതൃകാ വിദ്യാഭ്യാസസ്ഥാപനമാക്കുന്നതിന് ഗവണ്‍മെന്റ് ആർട്‌സ് കോളേജിനെയും ഗവണ്‍മെന്റ് ആർ.സി. കോളേജിനെയും ഈ സർവകലാശാലയുടെ ഘടക കോളേജുകളാക്കും.

ബജറ്റില്‍ സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചും കൂടുതല്‍ പരാമർശങ്ങളും പദ്ധതികളും പ്രഖ്യാപിക്കുകയുണ്ടായി.

പോഷകാഹാരങ്ങള്‍ രണ്ട് ദിവസത്തില്‍ നിന്നും ആറ് ദിവസത്തിലേക്ക് നീട്ടിയത്, പ്രീ-പ്രൈമറി മുതല്‍ പിയു തലം വരെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, വനിതാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള സംരംഭങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ദിവസത്തെ ചെലവ് 8,000 രൂപ! ബെംഗളൂരുവിലെ ദമ്പതികളുടെ ജീവിതച്ചെലവ് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി
[masterslider id="10"]

Related posts

Click Here to Follow Us