സോഫ്റ്റ് വെയർ എൻജിനീയർ ബെംഗളൂരുവിൽ ജീവനൊടുക്കി 

ബെംഗളൂരു: സ്റ്റാർട്ടപ്പ് ബിസിനസിലെ നഷ്ടവും കടുത്ത മാനസിക സംഘർഷവും കാരണം ബെംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയർ ജീവനൊടുക്കി.

കുഡ്‌ലുവിനടുത്തുള്ള അപ്പാർട്ട്മെന്റിന്റെ 12ാം നിലയില്‍ നിന്ന് ചാടിയാണ് സോഫ്റ്റ്‌വെയർ എൻജിനീയർ മായങ്ക് രജനി (30) ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു.

2018ല്‍ ഉത്തർ പ്രദേശിലെ ലഖ്‌നോവില്‍ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയതാണ് ഇയാള്‍.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

ഒരു സോഫ്റ്റ്‌വെയർ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് പിതാവ് പരപ്പന അഗ്രഹാര പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

മായങ്ക് രജനി നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

മാർച്ച്‌ നാലിന് രാവിലെ ആറു മണിയോടെ രജനി അപ്പാർട്ട്മെന്റില്‍ നിന്ന് ചാടി മരിച്ചതായി മനോഹറിന്റെ കുടുംബത്തിന് പോലീസില്‍ നിന്ന് ഫോണ്‍ ലഭിക്കുകയായിരുന്നു.

ശബ്ദം കേട്ട് സ്ഥലത്തെത്തിയ സുരക്ഷാ ജീവനക്കാരൻ രജനിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തി.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പരപ്പന പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts