മലയാളി കോൺഗ്രസ്സ് ആനക്കൽ നിയോജകമണ്ഡലം ജനറൽ ബോഡിയോഗം നടന്നു 

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ആനക്കൽ നിയോജകമണ്ഡലം ജനറൽ ബോഡിയോഗം ബൊമ്മസാന്ദ്ര എസ്സ് എഫ് എസ്സ് പാരിഷ് ഹാളിൽ നടന്നു.

ജനാധിപത്യത്തെ കശാപ്പു ചെയ്തു മതം മാത്രം സംസാരിക്കുന്ന ഫാസിസ്റ്റു സർക്കാരിനെ പുറത്താക്കി രാജ്യത്തു കോൺഗ്രസ്സ് നേതൃത്വം നൽകുന്ന സർക്കാർ വരേണ്ടുന്നത് സാധാരണ ജനങ്ങളുടെ ആവശ്യമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ എം സി പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ പറഞ്ഞു.

ബെംഗളൂരു റൂറൽ പാർലമെന്റ് മണ്ഡലത്തിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി ഡി കെ സുരേഷിനെ വിജയത്തിന് ശക്തമായ പ്രവർത്തനം നടത്തുവാൻ യോഗം തീരുമാനിച്ചു.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

സംസ്ഥാന കമ്മറ്റി അംഗം അനിൽ കുമാർ കെ എം അധ്യക്ഷതവഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് മോണ്ടി മാത്യു , ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ , മൈനോരിറ്റി ബ്ലോക്ക് പ്രസിഡന്റ് അഗസ്റ്റിൻ സംസ്ഥാന സെക്രട്ടറി മാരായ റോയി ജോർജ് , ജിമ്മി ജോസഫ്, മണ്ഡലം ഭാരവാഹികൾ ആയ ബെൻസഗർ മാർക്കോസ് , സനീഷ് പൈലി ശ്രീകുമാർ , എബി ജോസഫ് , ബിനോയ് എന്നിവർ സംസാരിച്ചു.

പുതിയ മണ്ഡലം കമ്മറ്റി രൂപീകരിച്ചു

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

പ്രസിഡന്റ്:-

ബെൻസഗർ മാർക്കോസ്

വൈസ് പ്രസിഡന്റുമാർ:-

ബിനു തോമസ്

ജെയിംസ് ജോസഫ്

ജനറൽ സെക്രട്ടറി

സനീഷ് പൈലി

സെക്രട്ടറിമാർ:-

ജോർഡി പി പോൾ

നിത്യാനന്ദൻ ജി കെ

ട്രഷറർ:-

ലിംസൺ ഡി

എക്സിക്യൂട്ടീവ് അംഗങ്ങൾ:-

ശ്രീകുമാർ , ബിനോയ് കെ വി , അനീഷ് , ടാജി മാത്യു , അഗസ്റ്റിൻ അബ്രഹാം , ബോജി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
[masterslider id="10"]

Related posts