അഞ്ചുവയസ്സുകാരിയെ സിഗരറ്റുകൊണ്ട് പൊള്ളിച്ച സംഭവത്തിൽ രണ്ടാനച്ഛൻ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരു ഹെബ്ബഗൊഡിയിൽ സിഗരറ്റുകൊണ്ട് അഞ്ചുവയസ്സുകാരിയെ പൊള്ളിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ.

ചിക്കബെല്ലാപുര സ്വദേശിയെയാണ് ഹെബ്ബഗൊഡി പോലീസ് അറസ്റ്റുചെയ്തത്.

വെള്ളിയാഴ്ച രാവിലെ കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടതിനെത്തുടർന്ന് സമീപവാസികളാണ് ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിച്ചത്.

സ്ഥലത്തെത്തിയ ചൈൽഡ് ലൈൻ അധികൃതരുടെ പരിശോധനയിൽ കുട്ടിയെ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതാണെന്ന് കണ്ടെത്തി.

  പിജി നിരക്കുകൾ 15% വർദ്ധിപ്പിക്കാൻ നീക്കം: ബെംഗളൂരുവിൽ താമസം ചെലവേറുന്നു; വലഞ്ഞ് ഐടി ജീവനക്കാരും വിദ്യാർത്ഥികളും

ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കുട്ടിയെയും അമ്മയെയും സാമൂഹികക്ഷേമവകുപ്പിന്റെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

ഏതാനും മാസംമുമ്പ് ഇവരുടെ 12-കാരനായ മകനെയും രണ്ടാനച്ഛന്റെ നിരന്തര മർദനത്തെത്തുടർന്ന് പ്രത്യേക സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

എന്നാൽ പെൺകുട്ടിയെ അന്ന് അമ്മയ്ക്കൊപ്പം അയച്ചു.

പെൺകുട്ടിയെ അമ്മയും മർദിച്ചിരുന്നതായാണ് പോലീസിന് ലഭിച്ച പ്രാഥമികവിവരം. കുട്ടിയിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചുവരുകയാണ്.

കുട്ടിയെ മർദിച്ചെന്ന് കണ്ടെത്തിയാൽ ഇവർക്കെതിരേയും കേസെടുക്കും.

ആദ്യഭർത്താവ് രണ്ടുവർഷം മുമ്പ് അസുഖം ബാധിച്ച് മരിച്ചതോടെയാണ് ഇവർ വീണ്ടും വിവാഹം കഴിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒളിഞ്ഞുനോട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് നാലാം റിംഗ് റോഡ്; 12 പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐആർആർ പദ്ധതി പുനരുജ്ജീവിപ്പിച്ചു
[masterslider id="10"]

Related posts

Click Here to Follow Us