സ്കൂൾ കുട്ടികൾക്കായി ഹെൽമെറ്റ് വിതരണം നടത്തി.

ബെംഗളൂരു : നഗരത്തിലെ മലയാളി സാംസ്കാരിക സംഘടനയായ സമന്വയ ബാംഗ്ലൂരിൻ്റെ ചന്താപ്പുര ഭാഗ്, ഹൊസാ റോഡ് സ്ഥാനീയ സമിതികളുടെ നേതൃത്വത്തിൽ, ഹീറോ മോട്ടോർസ് കോപ്സും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ ഹെൽമറ്റ് വിതരണം ഹൊസാ റോഡ് Bluebell Public സ്കൂളിൽവെച്ചു നടന്നു.

ഇലക്ട്രോണിക് സിറ്റി ട്രാഫിക് സർക്കിൾ ഇൻസ്‌പെക്ടർ ശ്യാം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്ഥലം കോർപ്പറേറ്റർ ശാന്ത ബാബു പങ്കെടുത്തു .

പ്രസ്തുത ചടങ്ങിൽ, വരുന്ന Olympic Games Paris 2024 women’s air rifle കാറ്റഗറിയിൽ ഇന്ത്യയെ റപ്രെസെൻ്റ് ചെയ്യാനായി സെലക്ട് ആയിട്ടുള്ള അതെ സ്കൂളിൽ പഠിക്കുന്ന Tilottama Sen എന്ന വിദ്യാർത്ഥിനിയെ അനുമോദിച്ചു.

തിലോത്തമ സെന്നിനു മികച്ച വിദ്യാർത്ഥിക്കുള്ള സമന്വയയുടെ സ്കോളർഷിപ്പായ 10000 രൂപ സമന്വയ ചന്ദാപുരഭാഗ് ഓർഗനൈസിംഗ് സെക്രട്ടറി ശ്രീകാന്ത് കൈമാറി.

ബ്ലൂൾ ബെൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ ഇലക്ട്രോണിക് സിറ്റി ട്രാഫിക് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാം, റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.

സ്കൂൾ പ്രിൻസിപ്പൾ കേശവ് മൂർത്തി , സമന്വയഭാഗ് ഓർഗനൈസിംഗ് സെക്രട്ടറി ശ്രീകാന്ത്, സ്ഥാനീയ സമതി പ്രസിഡന്റ്‌ കൃഷ്ണകുമാർ, സെക്രട്ടറി ശങ്കർ, ട്രഷറർ പ്രജ്വൽ, സ്ഥാനീയ സമിതി വൈസ് പ്രസിഡൻ്റ് ഗീത, ജോയിൻ്റ് സെക്രട്ടറി വിനീത്, ഭാഗ് വൈസ് പ്രസിഡന്റ്‌ പദ്മജൻ നായർ, ഷാജി ആർ പിള്ളെ തുടങ്ങിയവർ പങ്കെടുത്തു. മുന്നൂറോളം കുട്ടികളും രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായി.

റോഡ് സുരക്ഷ അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതനായി, ഹീറോ മോട്ടോഴ്സും സമന്വയ ബാംഗ്ലൂരും നടത്തുന്ന ശ്രമങ്ങളെ ട്രാഫിക് പോലീസും, സ്കൂൾ മാനേജ്മെൻ്റും പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങ് സംഘടിപ്പിക്കുന്നതിനായി എല്ലാ സഹായങ്ങളും ചെയ്തുതന്ന ഗീതാഞ്ജലി അക്കാദമിക് ട്രസ്റ്റനും ചടങ്ങിൽ പ്രത്യേകം നന്ദി അറിയിച്ചു .

സ്ഥാനീയ സമിതി പ്രസിഡൻ്റ് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ഥാനീയ സമിതി സെക്രട്ടറി ശങ്കർ നന്ദി പ്രകാശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us