പതിനൊന്നു മണിയോടെ തൃക്കാക്കരയിൽ അന്തിമ ഫലം

തൃക്കാക്കര: വോട്ടെണ്ണല്‍ തുടങ്ങി. പോസ്‌റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉമ തോമസ് മുന്‍പന്തിയിലാണുള്ളത്. തൊട്ടുപിന്നാലെ ജോ ജോസഫുമുണ്ട്.

എറണാകുളം മഹാരാജാസ് കോളേജില്‍ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്‌. പതിനൊന്നോടെ അന്തിമഫലം പ്രഖ്യാപിക്കാനാകും. 21 ടേബിളിലായാണ്‌ വോട്ട് എണ്ണല്‍ നടക്കുന്നത്.

239 ബൂത്തുകളിലായി 1,35,342 പേരാണ്‌ വോട്ട്‌ ചെയ്‌തത്. ആകെ 21 ടേബിളിലായി സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണലിന്റെ ആദ്യറൗണ്ടില്‍ എണ്ണുക ഇടപ്പള്ളി മേഖലയിലെ വോട്ടുകള്‍. 239 ബൂത്തുകളിലായി ചെയ്‌ത 1,35,342 വോട്ടുകള്‍ എണ്ണിത്തീരാന്‍ വേണ്ടത്‌ 12 റൗണ്ട്‌ എണ്ണല്‍.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ആദ്യറൗണ്ടില്‍ ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ഒന്നുമുതല്‍ 15 വരെയുള്ള ഇടപ്പള്ളി പ്രദേശത്തെ ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് മാമംഗലം, പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന, വെണ്ണല പ്രദേശത്തെ 21 ബൂത്തുകള്‍. എട്ടാംറൗണ്ടിലാണ്‌ കൊച്ചി കോര്‍പറേഷനില്‍ ഉള്‍പ്പെടുന്ന ബൂത്തുകള്‍ (166) പൂര്‍ത്തിയാകുക. തൃക്കാക്കര നഗരസഭയില്‍ ഉള്‍പ്പെടുന്ന രണ്ടു ബൂത്തുകളും എട്ടാംറൗണ്ടിലുണ്ട്‌. ഒമ്പതാം റൗണ്ടു മുതല്‍ തൃക്കാക്കര നഗരസഭയിലെ ബൂത്തുകളാണ്‌ എണ്ണുക. 11 റൗണ്ടുകളിലും 21 ബൂത്തുവീതമാണ്‌ എണ്ണുക. അവസാനറൗണ്ടില്‍ എട്ടു ബൂത്തുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts