തൃക്കാക്കരയിൽ യുഡിഎഫ് മുന്നേറ്റം , വ്യക്തമായ ഭൂരിപക്ഷവുമായി ഉമ തോമസ്

തൃക്കാക്കര: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം. ഒമ്പത് റൗണ്ട് വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് 18,​004 ആയിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് ഏറെ പിന്നിലാണ്. ഉമ തോമസ് 44,745 ഡോ. ജോ ജോസഫ് 28,432, എ.എന്‍. രാധാകൃഷ്ണന്‍ 8,474 എന്നിങ്ങനെയാണ് വോട്ട് നില. 2021 ല്‍ പി.ടി. തോമസിന്റെ ലീഡ് 9000 കടന്നത് ഒന്‍പതാം റൗണ്ടിലാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിന്റെ കുതിപ്പ്. യുഡിഎഫ് കോട്ട കാത്ത് കരുത്ത്…

Read More

പതിനൊന്നു മണിയോടെ തൃക്കാക്കരയിൽ അന്തിമ ഫലം

തൃക്കാക്കര: വോട്ടെണ്ണല്‍ തുടങ്ങി. പോസ്‌റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉമ തോമസ് മുന്‍പന്തിയിലാണുള്ളത്. തൊട്ടുപിന്നാലെ ജോ ജോസഫുമുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്‌. പതിനൊന്നോടെ അന്തിമഫലം പ്രഖ്യാപിക്കാനാകും. 21 ടേബിളിലായാണ്‌ വോട്ട് എണ്ണല്‍ നടക്കുന്നത്. 239 ബൂത്തുകളിലായി 1,35,342 പേരാണ്‌ വോട്ട്‌ ചെയ്‌തത്. ആകെ 21 ടേബിളിലായി സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണലിന്റെ ആദ്യറൗണ്ടില്‍ എണ്ണുക ഇടപ്പള്ളി മേഖലയിലെ വോട്ടുകള്‍. 239 ബൂത്തുകളിലായി ചെയ്‌ത 1,35,342 വോട്ടുകള്‍ എണ്ണിത്തീരാന്‍ വേണ്ടത്‌ 12 റൗണ്ട്‌ എണ്ണല്‍. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ആദ്യറൗണ്ടില്‍…

Read More
Click Here to Follow Us