കൊലപാതകത്തിന് മുമ്പ് രേണുക സ്വാമിയെ കാറിൽ കടത്തി കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പുറത്ത് 

ബെംഗളൂരു: നടൻ ദര്‍ശന്റെ അറസ്റ്റിന് കാരണമായ കൊലക്കേസുമായി ബന്ധപ്പെട്ട് പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

ചിത്രദുര്‍ഗയിലെ ഒരു ടോള്‍ പ്ലാസയില്‍ നിന്നുള്ള വീഡിയോയില്‍ ചിത്രദുര്‍ഗയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കൊല്ലപ്പെട്ട രേണുകസ്വാമിയെ കയറ്റിക്കൊണ്ടുപോകുന്ന വെളുത്ത കാറിന്റെ ദൃശ്യങ്ങള്‍ കാണാം.

രേണുകസ്വാമിയും നടനും തമ്മില്‍ കൂടിക്കാഴ്ച നടത്താനെന്ന വ്യാജേനയാണ് പ്രതികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത്.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

ആദ്യം ഓട്ടോറിക്ഷയില്‍ കയറ്റിയ രേണുകസ്വാമിയെ പിന്നീട് കാറിലേക്ക് മാറ്റുകയായിരുന്നു.

ജൂണ്‍ 11ന് രേണുകസ്വാമിയെ കൊലപ്പെടുത്തി മൃതദേഹം കാമാക്ഷിപാളയയില്‍ തള്ളിയ കേസിലാണ് ദര്‍ശനും പവിത്ര ഗൗഡയും അറസ്റ്റിലായത്.

നായ്ക്കള്‍ മൃതദേഹം തിന്നുന്നതായി ഒരു ഭക്ഷണ വിതരണക്കാരന്‍ പോലീസില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

പിന്നീട് മൂന്ന് പ്രതികള്‍ പോലീസിനെ സമീപിക്കുകയും സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് രേണുകസ്വാമിയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തു.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ മൂവരും ശ്രമിക്കുകയാണെന്നും ദര്‍ശനും സംഘവും ഇതില്‍ പങ്കാളികളാണെന്നും പോലീസ് മനസ്സിലാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം
[masterslider id="10"]

Related posts