‘100 നോട്ട് ഔട്ട്’; 5000-ത്തോളം പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം

ബെംഗളൂരു: ഇന്ധന വിലവർധനയ്‌ക്കെതിരേ കോൺഗ്രസ് സംസ്ഥാനവ്യാപകമായി ‘100 നോട്ട് ഔട്ട്’ എന്ന പേരിൽ പ്രതിഷേധം ശക്തമാക്കുന്നു.

https://twitter.com/DKShivakumar/status/1403223913685864451?s=20

ജൂൺ 15 വരെ സംസ്ഥാനത്തെ 5000-ത്തോളം പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം. തുടർന്ന് ജില്ലാകേന്ദ്രങ്ങളിലും താലൂക്ക്‌ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും.

പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ തുടങ്ങിയ നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.

  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ

സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധം മുഖാവരണം, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും എന്ന് നേതാക്കൾ പറഞ്ഞു.

ഇന്ധന വിലയിൽ 30 രൂപയിലധികം വർധനയാണ് കഴിഞ്ഞ 12 മാസത്തിനിടെ ഉണ്ടായതെന്നും പാർട്ടി നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്നും ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു.

  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;

https://twitter.com/DKShivakumar/status/1403180578485112833?s=20

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts