മരണനിരക്കിൽ കുറവ്; നഗരത്തിലെ താല്‍ക്കാലിക ശ്മശാനങ്ങള്‍ അടച്ചു

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി കോവിഡ് മരണ നിരക്ക് കുറഞ്ഞ് വന്നതിനെ തുടര്‍ന്ന് താല്‍ക്കാലിക ശ്മശാനങ്ങള്‍ അടച്ചു.

ബിബിഎംപി ചീഫ് കമ്മീഷണര്‍ ഗൗരവ് ഗുപ്തയാണ് പുതിയ തീരുമാനം അറിയിച്ചത്. “അന്നത്തെ സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിനായി നമ്മള്‍ താല്‍ക്കാലിക ശ്മശാനങ്ങള്‍ സ്ഥാപിച്ചിരുന്നു, ഇപ്പോള്‍ മരണങ്ങള്‍ വലിയ തോതില്‍ കുറഞ്ഞ് വന്നിരിക്കുന്നു. അതിനാല്‍, അവ അടച്ച്‌ പൂട്ടുകയാണ്.” അദ്ദേഹം വെളിപ്പെടുത്തി.

  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ

നിലവില്‍ ഓരോ ദിവസത്തേയും മരണം നിരക്ക് 40-50 ആണ്. സാധാരണ ശ്മശാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സഖ്യയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലത്തെ ബുള്ളറ്റിന്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 194 ആണ്. ഇതില്‍ ബെംഗളൂരുവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്‍തത് 47 മരണമാണ്. അതേസമയം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി ആരോപിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
[masterslider id="10"]

Related posts