ജന്മദിന പാർട്ടിക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

ഹരിയാന: പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത നാല് സഹപാഠികള്‍ക്കെതിരെ പോലീസ് കേസ്‌.

ഹരിയാനയിലെ ജിൻഡയിലാണ് സംഭവം നടന്നത്.

ഏഴുമാസം മുമ്പാണ് വിദ്യാർഥിനിയുടെ ജന്മദിനത്തില്‍ സഹപാഠികളായ നാലുവിദ്യാർഥികള്‍ കൂട്ടബലാത്സംഗം ചെയ്തത്.

പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോയും പ്രതികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

പ്രതികള്‍ 19 വയസിനും 20 വയസിനും ഇടയിലുള്ളവരാണെന്ന് ജിന്‍ഡ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനാണ് ജിൻഡയിലെ ഒരു ഹോട്ടലില്‍ വെച്ച്‌ 17 വയസുകാരിയെ നാല് സഹപാഠികള്‍ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

ഇത് സംബന്ധിച്ച്‌ കഴിഞ്ഞ ദിവസമാണ് പിതാവ് പോലീസില്‍ പരാതി നല്‍കിയത്.

ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേനെ മകളെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്‌തെന്നും ആരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പിതാവിന്റെ പരാതിയില്‍ പറയുന്നു.

കൂടാതെ പെണ്‍കുട്ടിയുടെ വീഡിയോ പകർത്തുകയും ചെയ്തു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇവർ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നെന്നും പരാതിയിലുണ്ട്.

സോഷ്യല്‍ മീഡിയയില്‍ നിന്നാണ് സംഭവത്തെക്കുറിച്ച്‌ ഞങ്ങള്‍ അറിഞ്ഞതെന്നും മകള്‍ക്ക് നീതി ലഭിക്കണമെന്നും പിതാവ് പറയുന്നു.

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

അതേസമയം, പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

പോക്‌സോ,കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതിജീവിതക്ക് കൗണ്‍സിലിങ് നല്‍കി വരികയാണെന്നും പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
[masterslider id="10"]

Related posts