ബെംഗളൂരുവിലേക്ക് വരുന്ന മലയാളികളുടെ ശ്രദ്ധക്ക് ; ബി ബി എം പി യുടെ പരിധിയിൽ വരുന്ന പുതിയ ക്വാറന്റീൻ വ്യവസ്ഥകൾ ഇവയാണ്.

ബെംഗളൂരു : ബി.ബി.എം.പി കമ്മീഷണറുടെ കാര്യാലയം ബി.ബി.എം.പി യുടെ കീഴിൽ വരുന്ന പുതുക്കിയ ക്വാറന്റീൻ വ്യവസ്ഥകൾ ഇന്നലെ പ്രസിദ്ധീകരിച്ചു.

ബംഗളുരുവിൽ എത്തുന്നവർക്കായുള്ള പ്രത്യേക നിർദ്ദേശങ്ങൾ ആണ് ഈ സർക്കുലറിൽ പറയുന്നതത് .

ബി.ബി.എം.പി യുടെ പരിധിയിലേക്ക് തിരിച്ചു വരുന്ന എല്ലാവരും സേവാ സിന്ധു പോർട്ടലിൽ പേരും വിലാസവും ഫോൺ നമ്പറും ചേർത്ത് നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ് . അപ്പ്രൂവൽ ആവശ്യമില്ല .

നഗരത്തിലേക്ക് വരുന്ന എല്ലാവരെയും ആരോഗ്യ പരിശോധനക്ക് വിധേയരാക്കും .
വിമാനമാർഗം വരുന്നവരെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലും ട്രെയിനിൽ വരുന്നവരെ ബി ബി എം പി യുടെ പരിധിയിൽ വരുന്ന റെയിൽവേ സ്റ്റേഷനുകളിലും റോഡ് മാർഗം വരുന്നവരെ 8 ജില്ലാ അതിർത്തികളിലും അത്തിഗു പ്പയിലെ സംസ്ഥാന അതിർത്തിയിലുമായി പരിശോധനക്ക് വിധേയരാകേണ്ടതാണ് . ഇതിനായി പ്രത്യേക സംഘങ്ങൾ മേല്പറഞ്ഞ ഇടങ്ങളിൽ ഉണ്ടാകുന്നതാണ് .

ലക്ഷണങ്ങൾ ഇല്ലാത്ത മറ്റു സംസ്ഥാനത്ത് നിന്ന് ബെംഗളൂരുവിലക്ക് വരുന്നവരെ 14 ദിവസം ഹോം ക്വാറന്റീനില്‍ വിടും,ഹോം ക്വാറന്റീന്‍ സമയത്ത് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ്‌ നടത്തും.

വീട്ടില്‍ ക്വാറന്റീന്‍ ചെയ്യാന്‍ പറ്റിയ സാഹചര്യം ഇല്ലാത്ത കുടുംബങ്ങള്‍ ആണെങ്കിലോ ചേരിയില്‍ താമസിക്കുന്നവര്‍ ആണെങ്കിലോ അവരെ ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിൽ ആക്കും.

ബിസിനസ് ആവശ്യവുമായി ബെംഗളുരുവിലേക്ക് വരുന്ന ആള്‍ ഏഴു ദിവസത്തിന് ഉള്ളില്‍ തിരിച്ചു പോകും എന്നാ തെളിവായി ട്രെയിന്‍ /വിമാന
ടിക്കറ്റ്‌ കാണിക്കണം. റോഡ് മാർഗം സഞ്ചരിക്കുന്നവർ ഇവിടെ ആരെയാണോ കാണാൻ വരുന്നത് അവരുടെ അഡ്രസ് പ്രൂഫ് കാണിക്കേണ്ടതാണ്. ക്വാറന്റൈനോ ഹാൻഡ് സ്റ്റാമ്പിങ്ങോ ഉണ്ടാവുകയില്ല

ബെംഗളൂരുവിലൂടെ യാത്ര ചെയ്യുന്നവര്‍ ഒരു ദിവസത്തിന് ഉള്ളില്‍ യാത്ര ചെയ്യാന്‍ ഉള്ള ട്രെയിന്‍ /വിമാന കാണിക്കണം,റോഡില്‍ ആണ് യാത്രഎങ്കില്‍ ട്രാന്‍സിറ്റ് ട്രാവലർ സ്റ്റാമ്പ്‌ കയ്യില്‍ പതിപ്പിക്കും.

ബി ബി എം പി ക്ക് കീഴിൽ വരുന്നവർ ഹോം ക്വാറന്റീനിൽ പാലിക്കേണ്ട കാര്യങ്ങൾ

ഹോം ക്വാറന്റീൻ ആണെന്ന് വ്യക്തമാക്കുന്ന പോസ്റ്റർ മുൻ വാതിലിൽ പതിച്ചിരിക്കണം

ഹോം ക്വാറന്റീൻ ആണെന്ന വിവരം രണ്ട് അയൽവാസികളെ അറിയിക്കുന്നതാണ്

വാർഡ് ലെവലിൽ പ്രത്യേക ടീമുകൾക്കായിരിക്കും ഹോം ക്വാറന്റീൻ ഉള്ളവരുടെ പൂർണ ചുമതല 

ബൂത്ത് ലെവലിൽ മൂന്ന് പേരടങ്ങുന്ന ഒരു ടീം അപ്പാർട്മെന്റ് ഓണറുടെയോ റസിഡന്റ് അസ്സോസിയയേഷന്റെയോ സഹായത്തോടെ ഹോം ക്വാറന്റീനിൽ ഉള്ളവരെ നിരീക്ഷിക്കേണ്ടതാണ്

ഹോം ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിക്കുന്ന പക്ഷം എഫ് ഐ ആർ ചുമത്തി ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈനിൽ ആക്കുന്നതാണ് . ഇതിനായി പ്രത്യേകം ഫ്ലയിങ് സ്‌ക്വാഡുകൾ ഉണ്ടാകും. 

മുതിർന്ന പൗരന്മാർക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കുമായി സെൽഫ് മോണിറ്ററിങ്ങിനായി ക്വാറന്റീൻ വാച്ച് ആപ്പ് ഉണ്ടായിരിക്കും .

വ്യവസ്ഥകൾ തെറ്റിക്കുന്ന പക്ഷം കടുത്ത നടപടികൾ ഉണ്ടാകുന്നതാണ് .

ഈ ഉത്തരവ് താഴെ വായിക്കാം.

SOP – Home Quarantine of 06-06-2020

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us