സമയപരിധി അവസാനിച്ചിട്ടും 373 അപ്പാർട്ട്മെന്റ് പ്രോജക്ടുകൾ പൂർത്തിയാക്കിയില്ല; കെ -ആർഇആർഎ നടപടിക്ക് ഒരുങ്ങുന്നു

ബെംഗളൂരു: സമയപരിധി നീട്ടിയിട്ടും, 424 അപ്പാർട്ട്‌മെന്റ് പ്രോജക്റ്റുകളിൽ 51 എണ്ണം മാത്രമാണ് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്ക് പൂർത്തിയാക്കാൻ സാധിച്ചത്,വീട് വാങ്ങുവാൻ കാത്തിരുന്ന ആയിരക്കണക്കിന് പേരെ ബാധിച്ചു,ഇത് കർണാടക റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (കെ-റേറ) കടുത്ത പ്രതികരണത്തിന് കാരണമായി.

വീഴ്ച വരുത്തുന്ന ഡവലപ്പർമാർക്കെതിരെ നടപടി എടുക്കാൻ കെ -ആർഇആർഎ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും, പദ്ധതികൾ അപൂർണ്ണമാകാൻ കാരണം പാൻഡെമിക് മൂലമുണ്ടായ തടസ്സങ്ങളാണെന്നും സമയപരിധി ആറുമാസം നീട്ടണമെന്നും റിയൽറ്റേഴ്സ് പറയുന്നു.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

എന്നാൽ പാൻഡെമിക് മോശമായി ബാധിച്ച മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ആശ്വാസ നടപടിയായി ഏപ്രിലിലോ അതിനുശേഷമോ പൂർത്തിയാക്കേണ്ട അപ്പാർട്ട്മെന്റ് പ്രോജക്ടുകളുടെ സമയപരിധി കെ -ആർഇആർഎ സെപ്തംബർ 30 വരെ നീട്ടിയിരുന്നു.

നീട്ടിയ സമയപരിധിക്കുള്ളിൽ കുറച്ച് പ്രോജക്റ്റുകൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂവെന്ന് ഡാറ്റ കാണിക്കുമ്പോൾ,ഡെവലപ്പർമാർക്കെതിരെ നടപടി എടുക്കുന്നതിനു മുമ്പ് സ്ഥിതിഗതികൾ വിലയിരുത്താൻ മാസാവസാനം വരെ കാത്തിരിക്കുമെന്ന് കെ -ആർഇആർഎ ഉദ്യോഗസ്ഥർ പറഞ്ഞു.

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

 

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
[masterslider id="10"]

Related posts