ബം​ഗ്ലാദേശിലെ ക്ഷേത്രത്തിലെ ആസൂത്രിത ആക്രമണം; ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇസ്കോൺ

ബെം​ഗളുരു; ബം​ഗ്ലാദേശിലെ ഇസ്കോൺ ക്ഷേത്രത്തിനും ഹിന്ദുക്കൾക്ക് നേരെ നടന്ന കരുതിക്കൂട്ടിയുള്ള അക്രമത്തിലും ബെം​ഗളരു ഇസ്കോൺ ക്ഷേത്രം ശക്തമായി പ്രതിഷേധിച്ചു.

ഹരേ കൃഷ്ണ ഹില്ലിൽ ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മാർച്ച് നടത്തി. സമാധാനപരമായി ജീവിച്ചുപോരുന്ന ഇസ്കോൺ‌ ഭക്തർക്കും ക്ഷേത്രത്തിനുമെതിരെ നടന്ന അക്രമണങ്ങളിൽ വേദനയും ആശങ്കയുമുണ്ടെന്ന് ക്ഷേത്രം ബെം​ഗളുരു പ്രസിഡന്റ് മധു പണ്ഡിറ്റ് ദാസ് അറിയിച്ചു.

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നും ഇത്തരം അക്രമങ്ങൾ ഇനിയുണ്ടാകരുതെന്നും അതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ബം​ഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇസ്കോൺ നൊവാഖലിയിലെ ക്ഷേത്രത്തിൽ അഞ്ഞൂറിലധികം വരുന്ന ആൾക്കാർ ഇരച്ചുകയറി പുരോഹിതനെയും ഭക്തരെയും അതി ക്രൂരമായി ആക്രമിച്ചത്. ആക്രണണത്തിൽ ഏതാനും പേർ കൊല്ലപ്പെട്ടിരുന്നു.

ദേവീ പന്തലിൽ അക്രമം നടത്തുന്നതിനായി ഖുറാൻ കൊണ്ടുവച്ച ഇഖ്ബാൽ ഹുസൈൻ എന്നയാളെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദു വിരുദ്ധ കലാപം നടത്തിയത് ആസൂത്രിതമായെന്ന് ഇതോടെ തെളിഞ്ഞിരുന്നു.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
[masterslider id="10"]

Related posts