വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ കുറഞ്ഞതായി റിപ്പോർട്ട്

ബെംഗളൂരു: കോവിഡ് പകർച്ചവ്യാധിയുടെയും മഴ ദുരിതത്തിന്റെയും നടുവിൽ, വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ ഗണ്യമായി കുറഞ്ഞു എന്ന റിപ്പോർട്ടുകൾ സംസ്ഥാനത്തിന് ആശ്വാസമാകുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 746 കർഷക അത്മഹത്യ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2019-20 ഇത് 1,076 ആയിരുന്നു.

സംസ്ഥാന കാർഷിക വകുപ്പിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 2020 ഏപ്രിലിനും 2021 സെപ്റ്റംബറിനും ഇടയിൽ 746 ആത്മഹത്യകൾ രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കൻ കർണാടക, മൈസൂർ, ചിക്കമംഗളുരു ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് നല്ല മഴ ലഭിക്കുന്നുണ്ടെന്നും മികച്ച വിളവ് ലഭിക്കുന്നതിന് ഇത് കാരണമാകുന്നുവെന്നും കർണാടക സംസ്ഥാന പ്രകൃതിദുരന്ത മാനേജ്മെന്റ് കേന്ദ്രത്തിന്റെ മുൻ ഡയറക്ടറും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സീനിയർ കൺസൾട്ടന്റുമായ ശ്രീനിവാസ റെഡ്ഡി ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us