നഗരത്തിലെ ഫാക്ടറിയിലെ ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ച സംഭവം; മരണം നാലായി

ബെംഗളൂരു: നഗരത്തിനു സമീപം മഗഡി റോഡിലെ ഫാക്ടറിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ടുപേർ കൂടി മരണപ്പെട്ടു. ഫാക്ടറി ഉടമകളിലൊരാളായ സച്ചിൻ (35),അതോടൊപ്പം ഫാക്ടറി ജീവനക്കാരി ധനലക്ഷ്മി (52) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇവരെ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ചൊവ്വാഴ്ച രാവിലെയോടെ ഇവർ മരണപ്പെട്ടു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

  മഡിവാള കൊലപാതകം: ഗുണ്ട ആദിൽ ഉൾപ്പെടെ ആറുപേർ പിടിയിൽ; കാരണം പ്രതികാരമെന്ന് സംശയം

ഫാക്ടറിയിൽ നടന്ന അപകടത്തെ കുച് അന്വേഷിക്കുന്നുണ്ടെന്നും, അപകട കാരണം ഉടൻ കണ്ടുപിടിക്കുമെന്നും ബെംഗളൂരു വെസ്റ്റ് ഡി.സി.പി. സഞ്ജീവ് പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ ബെംഗളൂരുവിലെ അഞ്ജൻ സിനിമാ തീയറ്ററിന് സമീപം മഗഡി റോഡിലെ എംഎം ഫുഡ് ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. അപകട സമയത്ത് ഫാക്ടറിയിൽ ആറ് പേർ ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

 

http://h4k.d79.myftpupload.com/archives/71515

.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
[masterslider id="10"]

Related posts