യു.കെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ നിയമങ്ങളിൽ ഇളവ് വരുത്തി കർണാടക

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ശേഷം യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി കാത്തിരിക്കേണ്ടതില്ലെന്നുള്ള ഉത്തരവ് കർണാടക സർക്കാർ ഇന്നലെ പുറപ്പെടുവിച്ചു. മറ്റ് വിമാനത്താവളങ്ങൾ വഴി സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ഇതേ ഇളവുകൾ ബാധകമാണ്.

എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയിൽ നിന്നും ബ്രസീലിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് അവരുടെ ആർ.ടി.പി.സി.ആർ സാമ്പിൾ നെഗറ്റീവ് ആയി വരുന്നതുവരെ എയർപോർട്ടിൽ കാത്തിരിക്കേണ്ടതാണ്. ഈ സ്ഥലങ്ങളിൽ നിന്നുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സെർഫിക്കറ്റുമായി വരുന്ന യാത്രക്കാർക്കും ഇത് ബാധകമാണ്.

  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ

കർണാടക അഡീഷണൽ ചീഫ് സെക്രട്ടറി (ഹെൽത്ത്) ജാവൈദ് അക്തർ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച പുതുക്കിയ സർക്കുലർ പുറപ്പെടുവിച്ചത്. യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മുൻകാല യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് ഉണ്ടെങ്കിൽ പോലും ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ ബെംഗളൂരു വിമാനത്താവളത്തിൽ നിർബന്ധമായും ചെയ്യേണ്ടിയിരുന്നു.

സംസ്ഥാന തലത്തിലുള്ള കോവിഡ് -19 സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശകൾക്കനുസൃതമായാണ് നിയന്ത്രണങ്ങളിൽ പരിഷ്ക്കരണം നടത്തിയതെന്ന് അഡീഷണൽ ചീഫ് ഹെൽത്ത് സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊടിപടലങ്ങളും കുഴികളും മാത്രം; റോഡല്ലിത് നരകം! ബെം​ഗളൂരുവിൽ ടാനറി റോഡ് യാത്ര മരണക്കണിയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ആദ്യ ടോൾ ഫ്ലൈഓവർ ഉടൻ; ബി-സ്മൈൽ ടെൻഡർ ക്ഷണിച്ചു
[masterslider id="10"]

Related posts