മലിനജലം കുടിച്ച് വീണ്ടും 1 മരണം 15 പേർ ആശുപത്രിയിൽ

water

ബെംഗളൂരു: കലബുറഗി ജില്ലയിലെ ഗൊബ്ബൂർ വാഡി ഗ്രാമത്തിൽ മലിനജലം കുടിച്ച് ഒരാൾ മരിക്കുകയും 15 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ച മുതലാണ് മലിനജലം കുടിച്ച് ആളുകൾക്ക് അസുഖം ബാധിച്ച് തുടങ്ങിയത്. രോഗബാധിതയായി മൂന്ന് ദിവസത്തിനുള്ളിൽ സൈബന്ന ബജൻത്രി (50) ആണ് മരിച്ചത്.

  ബെംഗളൂരുവിൽ പോഡ് ടാക്സികളും റോപ്‌വേകളും വരുന്നു; ഗതാഗതക്കുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി

തുടർന്ന് ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കുന്ന 16 ജല പൈപ്പ് ലൈനുകളിൽ നിന്നുള്ള സാമ്പിളുകൾ ആരോഗ്യവകുപ്പ് പരിശോധിച്ചതിൽ 11 എണ്ണത്തിലെ വെള്ളം മലിനമാണെന്ന് കണ്ടെത്തി. പൈപ്പ് ലൈനുകളിൽ ചോർച്ചയുണ്ടായാതായും മഴവെള്ളം കുടിവെള്ളത്തിൽ കലർന്നതായി റിപ്പോർട്ടുകൾ പറയുന്നു.

മരിച്ച സായിബണ്ണയുടെ മക്കളായ ഭീമാബായി (25), ജഗദേവി (22) എന്നിവർക്കും സുഖമില്ലാതായിരുന്നു. ഇവരെയെല്ലാം ഡോംഗരാഗം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സിച്ച ശേഷം ഹുമനാബാദ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts