കിച്ച സുദീപിന്റെ സിനിമകൾ നിരോധിക്കണമെന്ന ആവശ്യവുമായി കത്ത് 

ബെംഗളൂരു:തിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് പിന്തുണ വാഗ്ദാനം ചെയ്തതിന് തൊട്ടുപിന്നാലെ കിച്ച സുദീപിനെതിരെ പ്രതിഷേധം.

മെയ് 13 ന് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കിച്ച സുദീപിന്റെ സിനിമകളുടെ റിലീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവമോഗയില്‍ അഭിഭാഷകന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തെഴുതി.

സുധീപിന്റെ സിനിമകളും ഷോകളും വോട്ടര്‍മാരുടെ മനസ്സില്‍ നേരിട്ട് സ്വാധീനം ചെലുത്തുമെന്നാണ് അഭിഭാഷകന്റെ വാദം .ബിജെപിയ്‌ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ ഭീഷണിക്കത്തും വന്നിരുന്നു . സുദീപിന്‍റെ വീട്ടിലേക്കാണ് അ‍ജ്ഞാതന്‍ കത്തയച്ചിരിക്കുന്നത്. കത്ത് പരിശോധിച്ച പുട്ടനെഹള്ളി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റ‍ര്‍ ചെയ്തിട്ടുണ്ട്.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

കിച്ച സുദീപിന്റെ രാഷ്‌ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്. കല്യാണ-കര്‍ണാടക മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്‌ ജനപ്രിയ താരം സംസ്ഥാനത്തുടനീളം ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് നടനുമായുള്ള വൃത്തങ്ങള്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
[masterslider id="10"]

Related posts