മലിനജലം കുടിച്ച് വീണ്ടും 1 മരണം 15 പേർ ആശുപത്രിയിൽ

water

ബെംഗളൂരു: കലബുറഗി ജില്ലയിലെ ഗൊബ്ബൂർ വാഡി ഗ്രാമത്തിൽ മലിനജലം കുടിച്ച് ഒരാൾ മരിക്കുകയും 15 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ച മുതലാണ് മലിനജലം കുടിച്ച് ആളുകൾക്ക് അസുഖം ബാധിച്ച് തുടങ്ങിയത്. രോഗബാധിതയായി മൂന്ന് ദിവസത്തിനുള്ളിൽ സൈബന്ന ബജൻത്രി (50) ആണ് മരിച്ചത്. തുടർന്ന് ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കുന്ന 16 ജല പൈപ്പ് ലൈനുകളിൽ നിന്നുള്ള സാമ്പിളുകൾ ആരോഗ്യവകുപ്പ് പരിശോധിച്ചതിൽ 11 എണ്ണത്തിലെ വെള്ളം മലിനമാണെന്ന് കണ്ടെത്തി. പൈപ്പ് ലൈനുകളിൽ ചോർച്ചയുണ്ടായാതായും മഴവെള്ളം കുടിവെള്ളത്തിൽ കലർന്നതായി റിപ്പോർട്ടുകൾ പറയുന്നു. മരിച്ച സായിബണ്ണയുടെ മക്കളായ ഭീമാബായി…

Read More