സുനന്ദ പാലനേത്ര പുതിയ മൈസൂരു മേയർ

ബെംഗളൂരു: ഇന്ന് നടന്ന മൈസൂർ സിറ്റി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സുനന്ദ പാലനേത്ര വിജയിച്ചു. മൈസൂരിലെ ബിജെപിയുടെ ആദ്യ മേയറാണ് സുനന്ദ പാലനേത്ര. റിപ്പോർട്ടുകൾ പ്രകാരം പാലനേത്രയ്ക്ക് 26 വോട്ടുകളും കോൺഗ്രസ് സ്ഥാനാർത്ഥി ശാന്തകുമാരിക്ക് 22 വോട്ടുകലുമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ ജെഡി (എസ്) പിന്തുണയോടെ ബിജെപി വിജയം ഉറപ്പിചിരുന്നു. ജെഡി (എസ്) സ്ഥാനാർത്ഥി രുക്മിണി മഡേ ഗൗഡയെ അയോഗ്യയാക്കിയതിന് ശേഷം മെയ് മുതൽ മൈസൂർ സിറ്റി കോർപ്പറേഷന് ഒരു മേയർ ഇല്ലായിരുന്നു. വോട്ടെടുപ്പ് ആദ്യം ജൂണിൽ നടക്കേണ്ടതായിരുന്നു, എന്നാൽ കോവിഡ് രണ്ടാം തരംഗവും…

Read More

പ്രേക്ഷകർ നെഞ്ചിലേറ്റിയ “ഹോം” എന്ന മലയാളം സിനിമയെകുറിച്ച് ശ്രീരാം സുബ്രമണ്യം എഴുതിയ അതിമനോഹരമായ ഒരു റിവ്യൂ ഇവിടെ വായിക്കാം

റിവ്യൂ എഴുതിയത് : ശ്രീരാം സുബ്രമണ്യം നമ്മൾ ചുറ്റും കാണുന്നതും, നമ്മുടെ ഒക്കെ തന്നെ ജീവിതവുമായി ബന്ധപ്പെടുത്താവുന്നതുമായ ഒരു കൂട്ടം കാര്യങ്ങൾ ഒരു കഥയാക്കി കണ്ണിനും കാതിനും കുളിർമ്മ നൽകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു നല്ല ചിത്രം . നന്മ നിറക്കാനുള്ള ഏച്ചുകെട്ടലുകൾ ഇല്ലാതെ, സെന്റി അടിക്കുന്ന ഡയലോഗുകൾ ഇല്ലാതെ, മണിക്കൂറുകണക്കിനുള്ള സാരോപദേശം ഇല്ലാതെ, നമ്മെ സന്തോഷിപ്പിക്കാനും, കണ്ണ് നിറപ്പിക്കാനും, ചിന്തിപ്പിക്കാനും, എല്ലാം ഈ ചിത്രത്തിന് സാധിക്കുന്നു. ചിത്രം കണ്ടു തുടങ്ങിയാൽ കാണുന്ന പ്രേക്ഷകനെയും ആ കഥാപരിസരത്തിൽ എത്തിച്ചു, ഓരോ കഥാപാത്രങ്ങളും നമ്മുടെയും ആരോ…

Read More

എ.ഐ.കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുകള്‍ക്കും മാതൃക: എം.എൽ.എ ബി.സെഡ് സമീര്‍ അഹമ്മദ് ഖാന്‍

ബെംഗളൂരു: ആള്‍ ഇന്ത്യാ കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി സാമൂഹ്യ സേവന രംഗത്തും ആരോഗ്യ പരിപാലന രംഗത്തു നടത്തി വരുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ പ്രയോജനകരമാണെന്ന് ബി.സെഡ് സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ നടക്കുന്ന ദിശ ദിന സമൂഹ വിവാഹത്തിന്റെ അഞ്ചാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം. ആരോഗ്യ പരിപാലന രംഗത്ത് ശിഹാബ് തങ്ങള്‍ സെന്റര്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. പാലിയേറ്റീവ് കെയറിന്റെ കേരള മോഡല്‍ ബെംഗളൂരു മഹാനഗരത്തിന് പരിചയപ്പെടുത്തിയത് എ.ഐ.കെ.എം.സി.സിയും…

Read More

ബസ് പണിമുടക്കിന് നേതൃത്വം നൽകിയ ജീവനക്കാരുടെ നേതാവിനെ പിരിച്ചുവിടാൻ ബി.എം.ടി.സി നീക്കം

ബെംഗളൂരു: ഡിസംബർ, ഏപ്രിൽ മാസങ്ങളിൽ സംസ്ഥാനത്ത് അനിശ്ചിത കാല ബസ് സമരത്തിന് നേതൃത്വം നൽകിയ ജീവനക്കാരനെ പിരിച്ചുവിടാനുള്ള നടപടി ബി എം ടി സി ആരംഭിച്ചു. ആർ ചന്ദ്രശേഖർ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ലീഗിന്റെ മുൻനിര നേതാവായി ഉയർന്നുവരുകയും വളരെ വേഗത്തിൽ വിവിധ ഗ്രൂപ്പുകളുടെ പിന്തുണ നേടുകയും ചെയ്തു. റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ എല്ലാ ജീവനക്കാർക്കും സർക്കാർ–ജീവനക്കാരുടെ പദവി ആവശ്യപ്പെട്ട് അവർ പിന്നീട് സമരങ്ങൾ ആരംഭിക്കുകയായിരുന്നു. കെ എസ് ആർ ടി സി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ സമർപ്പിച്ച വേതന പരിഷ്കരണവും മറ്റ് ആവശ്യങ്ങളും ലേബർ…

Read More

കർണാടകയിൽ ഇന്ന് 1,224 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1,224 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1,668 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.62%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1,668 ആകെ ഡിസ്ചാര്‍ജ് : 2885700 ഇന്നത്തെ കേസുകള്‍ : 1,224 ആകെ ആക്റ്റീവ് കേസുകള്‍ : 19318 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 37206 ആകെ പോസിറ്റീവ് കേസുകള്‍ : 2942250 ഇന്നത്തെ പരിശോധനകൾ…

Read More

ആർ.ടി.പി.സി.ആർ ടെസ്റ്റിന് കോവിഡിന്റെ തീവ്രത പ്രവചിക്കാൻ കഴിയും: ഐ.ഐ.എസ്‌.സി പഠനം

ബെംഗളൂരു: ആർ.ടി.പി.സി.ആർ പരിശോധനയ്ക്കായി ശേഖരിച്ച നേസൽ സ്വാബ്‌ സാമ്പിളുകൾ രോഗിക്ക് കോവിഡ് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് തിരിച്ചറിയാൻ മാത്രമല്ല, രോഗത്തിന്റെ തീവ്രത അറിയാനും സഹായിക്കുമെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ഗവേഷകർ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് പരിശോധന കേന്ദ്രത്തിൽ ലഭിച്ച നേസൽ സ്വാബ് സാമ്പിളുകളുടെ വിശദമായ വിശകലനവും പഠനവും നടത്തിയ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലുകൾ നടത്തിയത്. ഇവിടുത്തെ കോവിഡ് പരിശോധന കേന്ദ്രം 2020 മേയിൽ ആണ് ആരംഭിച്ചത്. അതിന് ശേഷം ഒരു ലക്ഷത്തിലധികം സാമ്പിളുകൾ ഇവിടെ ടെസ്റ്റ് ചെയ്തു. സ്വാബ് സാമ്പിളുകളിൽ നിന്ന് മറ്റ് എന്ത് പ്രസക്തമായ വിവരങ്ങൾ കണ്ടെത്താനാകുമെന്ന്…

Read More

കേരളത്തിൽ കോവിഡ് കേസുകളിൽ വൻ വർദ്ധനവ്; ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20,271 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

കേരള – കർണാടക അതിർത്തി നിയന്ത്രണം; മറുപടിക്കായി കർണാടക സമയം ആവശ്യപ്പെട്ടു

കൊച്ചി: കേരള – കർണാടക അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ നിയന്ത്രണവുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎല്‍എ, എ.കെ.എം അഷ്‌റഫ് നല്‍കിയ പ്രത്യേക ഹര്‍ജിയിൽ മറുപടി സമർപ്പിക്കാനായി ഇനിയും സമയം ആവശ്യമാണെന്ന് കർണാടക. അതോടൊപ്പം കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് പൂർണ്ണമായി പാലിച്ചതായും കാർണാടക സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഹർജിക്കാരന് ഇതിൽ ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമുണ്ടെങ്കിൽ ഒരു സത്യവാങ് മൂലം നല്കാൻ കോടതി നിർദേശിച്ചു. കേരളത്തിലെ വർധിച്ചു വരുന്ന കോവിഡ് കേസുകളുടെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സർക്കാർ അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതെതുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശികള്‍ക്ക് അടിയന്തര…

Read More

നന്ദി ഹിൽസിൽ ഉരുൾപൊട്ടൽ; വിനോദ സഞ്ചാരികളെ തിരിച്ചയച്ചു

ബെംഗളൂരു: കർണാടകയിലെ ചിക്കബല്ലാപൂർ ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിൽ ഇന്ന് രാവിലെ കനത്ത മണ്ണിടിച്ചിൽ. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. നാശനഷ്ടങ്ങളെക്കുറിച്ച് ഇനിയും വ്യെക്തമായ കണക്ക് ലഭിച്ചിട്ടില്ല, മണ്ണിടിച്ചിൽ കാരണം ടൗണിലേക്ക് പോകുന്ന നിരവധി റോഡുകളിൽ യാത്രാ തടസമുണ്ടായതായി റിപ്പോർട്ട് ചെയ്തു. മണ്ണിടിച്ചിലിനെ തുടർന്ന് നന്ദിയിലേക്കുള്ള വാഹനങ്ങൾ രംഗപ്പ സർക്കിളിൽ തടഞ്ഞു. നന്ദി ഹിൽസിലേക്ക് പോകുന്ന വിനോദസഞ്ചാരികളോട് മടങ്ങാൻ ചിക്കബല്ലാപുര ജില്ലാ പോലീസ് ആവശ്യപ്പെട്ടു. ನಿನ್ನೆ ರಾತ್ರಿ ಸುರಿದ ಭಾರಿ ಮಳೆಯಿಂದಾಗಿ ಪ್ರಸಿದ್ಧ ಪ್ರವಾಸಿ ತಾಣವಾದ ನಂದಿ ಬೆಟ್ಟದಲ್ಲಿ ಭೂಕುಸಿತದಿಂದಾಗಿ ರಸ್ತೆ…

Read More

കോവിഡ് 19 മൂന്നാം തരംഗം ഇത് വരെ തുടങ്ങിയിട്ടില്ല; ബി.ബി.എം.പി

ബെംഗളൂരു: നഗരത്തിൽ മൂന്നാമത്തെ കോവിഡ് തരംഗം ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല എന്ന് ബിബിഎംപി വ്യക്തമാക്കി. “മൂന്നാമത്തെ തരംഗം ഉണ്ടാകുകയാണെങ്കിൽ, അത് കോവിഡിന്റെ പുതിയ വകഭേദങ്ങളിലൂടെ ആയിരിക്കണമെന്ന് വിദഗ്ദ്ധർ പ്രസ്താവിച്ചു. അതിനാൽ, മൂന്നാം തരംഗം ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല,” എന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ(ആരോഗ്യം) ഡി രൺദീപ് പറഞ്ഞു. എല്ലാ മേഖലകളിൽ നിന്നും ശേഖരിച്ച കോവിഡ് സാമ്പിളുകളുടെ 10 ശതമാനം കോവിഡ് വകഭേതങ്ങൾ കണ്ടെത്താനുള്ള ടെസ്റ്റിന് ബിബിഎംപി അയയ്ക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. “ഈ സാമ്പിളുകളിൽ, ഏകദേശം 75 ശതമാനവും ഡെൽറ്റ വേരിയന്റിൽ പെട്ടവയാണ്, മൂന്ന് കേസുകളിൽ മാത്രമേ ഞങ്ങൾക്ക് ഡെൽറ്റ പ്ലസ് വേരിയന്റിന്റെ റിപ്പോർട്ടുകൾ ലഭിച്ചിട്ടുള്ളൂ,”…

Read More
Click Here to Follow Us