കോവിഡ് 19 മൂന്നാം തരംഗം ഇത് വരെ തുടങ്ങിയിട്ടില്ല; ബി.ബി.എം.പി

ബെംഗളൂരു: നഗരത്തിൽ മൂന്നാമത്തെ കോവിഡ് തരംഗം ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല എന്ന് ബിബിഎംപി വ്യക്തമാക്കി.

മൂന്നാമത്തെ തരംഗം ഉണ്ടാകുകയാണെങ്കിൽ, അത് കോവിഡിന്റെ പുതിയ വകഭേദങ്ങളിലൂടെ ആയിരിക്കണമെന്ന് വിദഗ്ദ്ധർ പ്രസ്താവിച്ചു. അതിനാൽ, മൂന്നാം തരംഗം ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല,” എന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ(ആരോഗ്യം) ഡി രൺദീപ് പറഞ്ഞു.

എല്ലാ മേഖലകളിൽ നിന്നും ശേഖരിച്ച കോവിഡ് സാമ്പിളുകളുടെ 10 ശതമാനം കോവിഡ് വകഭേതങ്ങൾ കണ്ടെത്താനുള്ള ടെസ്റ്റിന് ബിബിഎംപി അയയ്ക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

സാമ്പിളുകളിൽ, ഏകദേശം 75 ശതമാനവും ഡെൽറ്റ വേരിയന്റിൽ പെട്ടവയാണ്, മൂന്ന് കേസുകളിൽ മാത്രമേ ഞങ്ങൾക്ക് ഡെൽറ്റ പ്ലസ് വേരിയന്റിന്റെ റിപ്പോർട്ടുകൾ ലഭിച്ചിട്ടുള്ളൂ,” എന്ന് അദ്ദേഹം പറഞ്ഞു.

ഡെൽറ്റ പ്ലസ് വേരിയന്റ് വലിയ അളവിൽ കണ്ടെത്തിയാൽ മാത്രമേ,  മൂന്നാമത്തെ തരംഗം തുടങ്ങി എന്ന് നമുക്ക് പറയാൻ കഴിയൂ. ഘട്ടത്തിൽ, മൂന്നാം തരംഗം തുടങ്ങി എന്ന നിഗമനത്തിൽ എത്താനുള്ള തെളിവുകളൊന്നുമില്ല,” എന്ന് അദ്ദേഹം വിശദീകരിച്ചു.

  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്

മൂന്നാം തരംഗം വരാൻ സാധ്യമായ സമയപരിധിയെക്കുറിച്ച് വ്യക്തത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. “ഇത് ഒക്ടോബറിലോ നവംബറിലോ പൊട്ടിപ്പുറപ്പെട്ടേക്കാം. സെപ്റ്റംബറിലും ഇത് വരാവുന്നതാണ്. വേവലാതിപ്പെടുന്നതിനുപകരം, ഞങ്ങളുടെ ശ്രദ്ധ തയ്യാറെടുപ്പുകളിലാണ്,” എന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts