നന്ദി ഹിൽസിൽ ഉരുൾപൊട്ടൽ; വിനോദ സഞ്ചാരികളെ തിരിച്ചയച്ചു

ബെംഗളൂരു: കർണാടകയിലെ ചിക്കബല്ലാപൂർ ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിൽ ഇന്ന് രാവിലെ കനത്ത മണ്ണിടിച്ചിൽ. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. നാശനഷ്ടങ്ങളെക്കുറിച്ച് ഇനിയും വ്യെക്തമായ കണക്ക് ലഭിച്ചിട്ടില്ല, മണ്ണിടിച്ചിൽ കാരണം ടൗണിലേക്ക് പോകുന്ന നിരവധി റോഡുകളിൽ യാത്രാ തടസമുണ്ടായതായി റിപ്പോർട്ട് ചെയ്തു.

മണ്ണിടിച്ചിലിനെ തുടർന്ന് നന്ദിയിലേക്കുള്ള വാഹനങ്ങൾ രംഗപ്പ സർക്കിളിൽ തടഞ്ഞു. നന്ദി ഹിൽസിലേക്ക് പോകുന്ന വിനോദസഞ്ചാരികളോട് മടങ്ങാൻ ചിക്കബല്ലാപുര ജില്ലാ പോലീസ് ആവശ്യപ്പെട്ടു.

നന്ദി ക്രോസ് റോഡിലെ, റോഡിന്റെ ഒരു ഭാഗം തകർന്നതായി അധികൃതർ അറിയിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി 10 എൻ‌.ഡി‌.ആർ‌.എഫ് സംഘങ്ങളെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

കനത്ത മഴയെ തുടർന്ന് നന്ദി ഹിൽസിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. മണ്ണിടിച്ചിലുണ്ടായ സംഭവങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ, ആദ്യമായാണ് മണ്ണിടിച്ചിലിന് സാക്ഷിയാകുന്നതെന്നും നന്തി ഹിൽസ് സ്പെഷ്യൽ ഓഫീസർ പറഞ്ഞു.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

ബെംഗളൂരു അർബൻ, ബാംഗ്ലൂർ റൂറൽ, ചിക്കമംഗളുരു, ഹസ്സൻ, കുടക്, കോലാർ, രാമനഗര, ശിവമോഗ ചിക്കബല്ലാപൂരുൾപ്പെടെ മറ്റ് എട്ട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
[masterslider id="10"]

Related posts