കേരള – കർണാടക അതിർത്തി നിയന്ത്രണം; മറുപടിക്കായി കർണാടക സമയം ആവശ്യപ്പെട്ടു

കൊച്ചി: കേരള – കർണാടക അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ നിയന്ത്രണവുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎല്‍എ, എ.കെ.എം അഷ്‌റഫ് നല്‍കിയ പ്രത്യേക ഹര്‍ജിയിൽ മറുപടി സമർപ്പിക്കാനായി ഇനിയും സമയം ആവശ്യമാണെന്ന് കർണാടക. അതോടൊപ്പം കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് പൂർണ്ണമായി പാലിച്ചതായും കാർണാടക സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

ഹർജിക്കാരന് ഇതിൽ ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമുണ്ടെങ്കിൽ ഒരു സത്യവാങ് മൂലം നല്കാൻ കോടതി നിർദേശിച്ചു. കേരളത്തിലെ വർധിച്ചു വരുന്ന കോവിഡ് കേസുകളുടെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സർക്കാർ അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതെതുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശികള്‍ക്ക് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്ക് പോലും മംഗലാപുരത്തേക്കോ അല്ലെങ്കിൽ കർണാടകയിലെ മറ്റേതെങ്കിലും ജില്ലകളിലേക്കോ യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. ഈ സാഹചര്യത്തിലാണ് മഞ്ചേശ്വരം എംഎല്‍എ ഹര്‍ജിയുമായി കേരള ഹൈക്കോടതിയെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
[masterslider id="10"]

Related posts