അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി

കൊച്ചി : അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താൻ കേരള ഹൈക്കോടതി വ്യാഴാഴ്ച അനുമതി നൽകി. കൊല്ലം ജില്ലക്കാരിയായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മാതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നടപടിയെടുത്തത്. ഗർഭം ഏകദേശം 31 ആഴ്ചയായതിനാൽ, കുട്ടിയുടെ ആരോഗ്യം പ്രായവും കണക്കിലെടുത്ത് ബന്ധപ്പെട്ട ആശുപത്രി ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മാതാപിതാക്കൾ തയ്യാറായില്ലെങ്കിൽ കുട്ടിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനും ശിശുക്ഷേമ സമിതിക്കും ഹൈക്കോടതി നിർദേശം നൽകി.

Read More

മാധ്യമ വാർത്തകൾ വിലക്കണം; ദിലീപിന്റെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാധ്യമ വാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാധ്യമവിചാരണ നടത്തി തനിയ്ക്കെതിരെ ജനവികാരം ഉണ്ടാക്കാൻ അന്വേഷണസംഘം ശ്രമിക്കുന്നു. കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. വിചാരണക്കോടതിയിലെ നടപടികൾ പൂർത്തിയാകുംവരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണം. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതിനിടെ നടിയെ ആക്രമിച്ച…

Read More

ചുരുളി ഒടിടിയിൽ തുടരും, നീക്കം ചെയ്യണമെന്ന ഹർജി കേരള ഹൈക്കോടതി തള്ളി

ബെംഗളൂരു: ഒടിടി പ്ലാറ്റ്‌ഫോമായ സോണി എൽഐവിയിൽ നിന്ന് മലയാളം മിസ്റ്ററി ഹൊറർ ചിത്രമായ ചുരുളി നീക്കം ചെയ്യണമെന്ന ഹർജി വ്യാഴാഴ്ച കേരള ഹൈക്കോടതി തള്ളി. സിനിമ കണ്ടതിന് ശേഷമേ അഭിപ്രായം പറയാവൂ എന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. സിനിമയിൽ “അശ്ലീല ഭാഷയുടെ അമിത അളവ്” ഉണ്ടെന്നും അതിനാൽ അത് “കഴിയുന്നത്ര വേഗത്തിൽ” ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യണമെന്നും വാദിച്ച് പെഗ്ഗി ഫെൻ എന്ന അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. കഴിഞ്ഞ വർഷം നവംബർ 19 ന് സോണി എൽഐവി…

Read More

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. 27-ാം തീയതി വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. തുടർന്ന് 27-ന് അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കണമെന്നും പ്രോസിക്യൂഷനോട് ഹൈക്കോടതി നിർദേശിച്ചു. അറസ്റ്റ് തടഞ്ഞെങ്കിലും കേസിൽ ദിലീപിനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവി പറയുന്നു. പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അന്വേഷണസംഘത്തിന്…

Read More

യാത്ര നിബന്ധനകൾ: കർണാടകയുടെ അധികാരത്തിൽ ഇടപെടാനാകില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി: കേരളത്തിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നതിനായി കർണാടക സർക്കാർ മുന്നോട്ടു കൊണ്ട് വന്ന നിബന്ധനകൾക്കെതിരെ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് കേരള ഹൈക്കോടതിയിൽ നൽകിയ പൊതു താല്പര്യ ഹർജി കോടതി തള്ളി. 2 ഡോസ് വാക്‌സിൻ എടുത്തവർക്കുപോലും കർണാടകയിലേക്ക് കടക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടകയുടെ ഉത്തരവിൽ ഇടപെടാൻ ആകില്ലെന്നും അത് കേരള ഹൈക്കോടതിയുടെ പരിധിയിൽ വരുന്ന കാര്യം അല്ലെന്നും കോടതി ഉത്തരവിൽ കൂട്ടിച്ചേർത്തു.

Read More

കേരള – കർണാടക അതിർത്തി നിയന്ത്രണം; മറുപടിക്കായി കർണാടക സമയം ആവശ്യപ്പെട്ടു

കൊച്ചി: കേരള – കർണാടക അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ നിയന്ത്രണവുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎല്‍എ, എ.കെ.എം അഷ്‌റഫ് നല്‍കിയ പ്രത്യേക ഹര്‍ജിയിൽ മറുപടി സമർപ്പിക്കാനായി ഇനിയും സമയം ആവശ്യമാണെന്ന് കർണാടക. അതോടൊപ്പം കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് പൂർണ്ണമായി പാലിച്ചതായും കാർണാടക സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഹർജിക്കാരന് ഇതിൽ ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമുണ്ടെങ്കിൽ ഒരു സത്യവാങ് മൂലം നല്കാൻ കോടതി നിർദേശിച്ചു. കേരളത്തിലെ വർധിച്ചു വരുന്ന കോവിഡ് കേസുകളുടെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സർക്കാർ അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതെതുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശികള്‍ക്ക് അടിയന്തര…

Read More
Click Here to Follow Us