മുല്ലപ്പൂ ഓർഡറിന് പിന്നാലെ ധന്യയ്ക്ക് മറ്റൊരു സർപ്രൈസ് ഒരുക്കി സുരേഷ് ഗോപി; വായിക്കാം

തൃശൂർ: കുറച്ചു നാളുകൾക്ക് മുൻപ് ഗുരുവായൂർ അമ്പലനടയിൽ കൈക്കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പൂകെട്ടി വിൽക്കുന്ന അമ്മയുടെ വാർത്ത പലരും ശ്രദ്ധിച്ചു കാണും.

ധന്യയെ കണ്ടതും, തൻറെ മകൾ ഭാഗ്യാ സുരേഷിന്റെ വിവാഹത്തിന് മുല്ലപ്പൂ നൽകാനുള്ള ചുമതല സൂപ്പർ താരം സുരേഷ് ഗോപി രണ്ടാമതൊന്നാലോചിക്കാതെ ധന്യയെ ഏൽപ്പിക്കുകയായിരുന്നു.

ഒരു വലിയ ഓർഡർ കിട്ടിയിട്ടും, കഴിഞ്ഞ ദിവസവും ധന്യ പതിവ് പോലെ അമ്പലനടയിൽ കുഞ്ഞുമായി പൂക്കച്ചവടത്തിനെത്തി.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വഴിയോര കച്ചവടം നിയന്ത്രണത്തിലായെങ്കിലും, ധന്യ കഴിയുന്നത്ര സമയം അവിടെ ചിലവഴിച്ചു.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

300 മുഴം പൂവാണ് ഓർഡർ ആയി ലഭിച്ചത്. എന്നാൽ ഒന്നിനും കുറവ് വരരുത് എന്ന് കരുതി ധന്യ 500 മുഴം പൂവാണ് ധന്യ ഓർഡർ ചെയ്തു നൽകിയത്.

അതിനു പുറമെ മറ്റൊരു സർപ്രൈസ് കൂടി ധന്യക്ക് കിട്ടി. കിട്ടിയ ഓർഡർ പ്രകാരം ധന്യ കോയമ്പത്തൂരിൽ നിന്നും പൂ ഓർഡർ ചെയ്തിരുന്നു.

എല്ലാം കെട്ടി ഒരുക്കി എന്ന് ഉറപ്പുവരുത്തുന്ന തിരക്കിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹത്തലേന്ന് ധന്യ.

എന്നാൽ അപ്പോഴാണ് മറ്റൊരു കാര്യം കൂടി തന്റെ ചുമതലയിൽ വന്നതെന്ന് ധന്യ പറഞ്ഞു .

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

ധന്യ തന്നെയാണ് ഇവിടേക്കുള്ള റോസാ പുഷ്പങ്ങളുടെ ഓർഡറും ഏറ്റെടുക്കുക.

അതായത് പ്രധാനമന്ത്രി വധൂവരന്മാരെ അനുഗ്രഹിക്കാനുള്ള പൂക്കളാണിത്.

ഇതളുകളായി വേണം ഈ പുഷ്പങ്ങൾ എത്താൻ എന്നും പ്രത്യേകം നിർദേശമുണ്ടായി . ഇതോടെ ഡബിൾ സന്ദോഷത്തിലാണ് ധന്യ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
[masterslider id="10"]

Related posts