നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. 27-ാം തീയതി വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

തുടർന്ന് 27-ന് അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കണമെന്നും പ്രോസിക്യൂഷനോട് ഹൈക്കോടതി നിർദേശിച്ചു. അറസ്റ്റ് തടഞ്ഞെങ്കിലും കേസിൽ ദിലീപിനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവി പറയുന്നു.

  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്

പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

അന്വേഷണസംഘത്തിന് ദിലീപിനെ നാളെയും മറ്റന്നാളും തിങ്കളാഴ്ചയും ചോദ്യം ചെയ്യാമെന്നും,  രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്ത ശേഷം ഇനി കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി പ്രോസിക്യൂഷന് നിർദേശം നൽകി. ദിലീപിനൊപ്പം കേസിലെ മറ്റ് പ്രതികളും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
[masterslider id="10"]

Related posts