ബെംഗളൂരു: സംസ്ഥാനത്തിന്റെ നിർദിഷ്ട തൊഴിൽ നയം യുവാക്കൾക്കും ഉദ്യോഗാർത്ഥികൾക്കും പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച പറഞ്ഞു.
കർണാടക സ്റ്റേറ്റ് ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് കൺസ്ട്രക്ഷൻ തൊഴിലാളികളുടെ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകളുടെ ഓൺലൈൻ വിതരണോദ്ഘാടനത്തിൽ സംസാരിക്കവെയാണ് അവർക്ക് പ്രോത്സാഹനത്തിന്റെ പ്രയോജനം അവർക്ക് ഇതിലൂടെ ലഭിക്കുമെന്നും അതിലുപരി ഈ നയം താഴെത്തട്ടിലുള്ള തൊഴിലാളിവർഗത്തെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കോളർഷിപ്പ് പദ്ധതിയെക്കുറിച്ച് അഭിപ്രായപ്പെട്ട അദ്ദേഹം, നിർമ്മാണ തൊഴിലാളികളുടെ കുടുംബത്തിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലലഭിക്കുന്നതിലൂടെ അവർക്ക് വിവിധ മേഖലകളിൽ ജോലി നേടാനും അതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.