യാത്രാ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കർണാടക; കേരളത്തിൽ നിന്നുള്ളവർക്ക് നിർബന്ധിത ക്വാറന്റൈൻ സാധ്യത.

quarantine

ബെംഗളൂരു : കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്ന യാത്രക്കാർക്ക് വ്യാജ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്നു വെന്ന നിരവധി റിപ്പോർട്ടുകളെ തുടർന്ന്, കേരളത്തിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും കർണാടകയിൽ ഏഴ് ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ വേണമെന്ന് വിദഗ്ധ സമിതി കർണാടക സർക്കാരിനോട് ശുപാർശ ചെയ്തു. കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂറിൽ കുറയാത്ത കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാണ്.

എന്നിരുന്നാലും, നെഗറ്റീവ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും, കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന ആളുകളിൽ നടത്തിയ റാൻഡം റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളിൽ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ നിലവിലുള്ള കോവിഡ് സാഹചര്യം വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് കോവിഡ് -19 സാങ്കേതിക ഉപദേശക സമിതി ചെയർമാൻ ഡോ. എം.കെ. സുദർശൻ പറഞ്ഞു. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും സ്ഥിതി നിയന്ത്രണവിധേയമായിരിക്കുന്ന ഒരു സമയത്ത് പുതിയ കേസുകളുടെ എണ്ണം കുറയാത്തത് എന്തുകൊണ്ടാണെന്ന്  കണ്ടെത്തേണ്ടതുണ്ട്.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

വയനാട് ജില്ലയിലെ മൂന്ന് പേർ ഇന്നലെ മൈസൂരിൽ വ്യാജ നെഗറ്റീവ് കോവിഡ് ടെസ്റ്റ് റിപ്പോർട്ടുകൾ നൽകിയതായി കുടക് ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. കെ. മോഹൻ പറഞ്ഞു. വ്യാജ ആർ.ടിപി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിരവധി പേര് അതിർത്തി കടന്നതായി ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതി ഇങ്ങനെ ശിപാർശ ചെയ്തത്.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

വിദഗ്ധ സമിതിയുടെ ശുപാർശ കർണാടക സർക്കാർ പരിഗണിക്കാൻ സാധ്യതയുണ്ടെങ്കിലും നിലവിൽ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകളൊന്നും സർക്കാർ പുറപ്പെടുവിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
[masterslider id="10"]

Related posts