രണ്ടു പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു;ഉദയും അനിലും ജീവിക്കുന്നു കന്നഡ സിനിമ പ്രേമികളുടെ മനസ്സില്‍.

ബംഗലൂരു: ബംഗളുരുവില്‍ സിനിമ ചിത്രീകരണത്തിനിടെ താടകത്തില്‍ മുങ്ങിപ്പോയ കന്നട താരം അനിലിന്റെ മൃതദ്ദേഹവും കണ്ടെടുത്തു. അപകടം നടന്ന് അറുപത് മണിക്കൂറിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് തടാകത്തില്‍ നിന്നും അനിലിന്റെ മൃതദ്ദേഹം ലഭിച്ചത്. ഇന്നലെ വൈകീട്ടോടെ അനിലിനോടൊപ്പം താടകത്തില്‍ മുങ്ങിപ്പോയ ഉദയുടെ മൃതദ്ദേഹം കണ്ടെടുത്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കന്നട സിനിമ മസ്തിഗുഡിയുടെ ചിത്രീകരണത്തിനായി ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടിയ ചിത്രത്തിലെ വില്ലന്മാരായ ഉദയും അനിലും മുങ്ങിപ്പോയത്. അശ്രദ്ധമായി മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ ചിത്രീകരണം നടത്തിയതിന് മസ്തിഗുഡിയുടെ നിർമാതാക്കളിലൊരാളായ സുന്ദർ ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു.

  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ചിത്രത്തിന്റെ സംവിധായകൻ നാഗശേഖർ, സ്റ്റണ്ട് മാസ്റ്റർ രവി വർമ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനിടെ ഒളിവില്‍ പോയ സ്റ്റണ്ട് മാസ്റ്റര്‍ രവി വര്‍മ്മക്കായി പൊലീസ് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു
[masterslider id="10"]

Related posts