കോലാര്‍ എം എല്‍ എ കള്ളപ്പണം വിതരണം ചെയ്തോ ? ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് ഒന്ന് ചിന്തിക്കുന്നത് നല്ലതല്ലേ?

ബെന്ഗളൂരു : രണ്ടു ദിവസം മുന്‍പാണ് പ്രധാനമന്ത്രി 500-1000 നോട്ടുകള്‍ പിന്‍വലിക്കുകയാണ് എന്നാ പ്രഖ്യാപനവുമായി മുന്നോട്ടു വന്നത് കള്ളനോട്ടുകള്‍ ,കള്ളപ്പണം എന്നിവയ്ക്ക് എതിരെയുള്ള വലിയ നീക്കമായി അത് വിലയിരുത്തപ്പെട്ടു …അടുത്ത ദിവസം സോഷ്യല്‍ മീഡിയ യില്‍ പ്രചരിക്കപ്പെട്ട ഒരു വാര്‍ത്തയാണ് “കോലാര്‍ എം എല്‍ എ തന്റെ കയ്യിലുള്ള പണം മൂന്ന് ലക്ഷം വീതം നാട്ടുകാര്‍ക്ക്‌ കടമായി വിതരണം ചെയ്തു “എന്നാ രീതിയില്‍.സത്യം എന്തെന്നറിയാതെ പലരും ആ വാര്‍ത്ത‍ കൂടുതല്‍ ആളുകളിലേക്ക്‌ പ്രചരിപ്പിച്ചു.

img-20161109-wa0010

എന്നാല്‍ പ്രചരിപ്പിക്ക പ്പെട്ട ചിത്രത്തില്‍ ഒരു മേശയുടെ മുകളില്‍ കുറെ നോട്ടുകെട്ടുകള്‍ അടുക്കി വച്ചിട്ടുണ്ട് ,മറൊരു ചിത്രത്തില്‍ അതില്‍ ചില നോട്ടു ആളുകള്‍ക്ക് കൊടുക്കുന്നുണ്ട്.എന്നാല്‍ സമീപത്തു ബെന്ഗാര്‍പെട്ട് എം എല്‍ എ ശ്രീ എസ് എന്‍ നാരായണ സ്വാമി നില്‍ക്കുന്നുണ്ട്.എന്നാല്‍ അതിന്റെ പിന്നില്‍ തൂക്കിയിരിക്കുന്ന ബാനറില്‍  കൃത്യമായി കന്നടയില്‍ എഴുതിയിട്ടുണ്ട് “കോലാര്‍ മത്തു ചിക്ക ബലപുര്‍ സഹകരി കേന്ദ്ര ബാങ്ക് ” “ബെനകാര പെട്ടെ ശാഖ ” “സാമൂഹിക കാര്യാക്രമ “(കോലാര്‍ ചിക്ക ബലപുര്‍ സഹകരണ ബാങ്ക് ,ബെന്ഗ്കാര പെട്ട ശാഖ ,പരിപാടി )

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

img-20161110-wa0003

ഈ പരിപാടി നടന്നത് കഴിഞ്ഞ തിങ്കളാഴ്ചയാണ് അതിന്റെ ചിത്രങ്ങള്‍ വാര്‍ത്തയോടൊപ്പം പ്രാദേശിക പത്രങ്ങളില്‍ വരികയും ചെയ്തു,അത് ഇവിടെ കൊടുതിരിക്കുന്നു.കോലാര്‍ ചിക്ബലപൂര്‍ സഹകരണ ബാങ്കിന്റെ ബന്കാര്‍പെട്ട് ശാഖയിലെ ലോണ്‍ വിതരണം ആയിരുന്നു അന്ന് നടന്നത് ,പരിപാടിയുടെ ചടങ്ങിലേക്ക് അവിടത്തെ എം എല്‍ യെ യും ക്ഷണിച്ചു ,അതിന്റെ വാര്‍ത്തയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു “ഡി സി സി ബന്കിന്ത സ്ത്രീശക്തി സംഗത സദസ്യരിഗെ സാല വിതാരനെ (ഡി സി സി ബാങ്കിലെ സ്ത്രീ ശക്തി സംഘത്തിലെ മെമ്പര്‍ മാര്‍ക്കുള്ള ലോണ്‍ വിതരണം ).

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

7_68

ചിത്രം വൈറല്‍ ആയതോടെ ബാങ്കിന്റെ പ്രസിഡന്റ്‌ ബ്യാല ഹള്ളി ഗോവിന്ദ ഗൌഡ വിശദീകരണവുമായി വന്നിട്ടുണ്ട് ,ബാങ്കിനെ തിരെ ആരൊക്കെയോ കുപ്രചരണം നടത്തുകയായിരുന്നു എന്ന് അദ്ദേഹം അറിയിച്ചു.

ഇത്തരം വാര്‍ത്തകള്‍ പ്രച്ചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടായേക്കും.ചിത്രം വിവാദമായപ്പോള്‍ അഴിമതി വിരുദ്ധ വകുപ്പ് അന്വേഷണം ആരംഭിച്ചു.

മറ്റൊരു രസകരമായ കാര്യം കോലാര്‍ എന്നാ മണ്ഡലത്തിലെ എം എല്‍ എ ശ്രീ വരത്തൂര്‍ പ്രകാശ്‌ ആണ് ,എന്നാല്‍ ഈ ചിത്രത്തില്‍ ഉള്ളത് സമീപ മണ്ഡലമായ ബംഗാരപേട്ടയിലെ എം എല്‍ എ ശ്രീ എസ് എന്‍ നാരായണ സ്വാമിയാണ്.

ഇത്തരം അവിശ്വസനീയ മായ വാര്‍ത്തകളുടെ യഥാര്‍ത്ഥ്യം ഞങ്ങളുടെ ബ്ലോഗില്‍ ലഭ്യമാണ്

  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും

https://pathirumkathirum.wordpress.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts