ഇന്ന് ടിപ്പു ജയന്തി ആഘോഷം;കരിദിനം ആചരിച്ച് ബിജെപി;കൊടവ സമുദായം ആഘോഷത്തിനെതിര്;കുടകിൽ നിരോധനാജ്ഞ.

ബെംഗളൂരു : ഇന്ന് സംസ്ഥാന സർക്കാറിന്റെ ഔദ്യോഗികടിപ്പു ജയന്തി ആഘോഷം.മുഖ്യപ്രതിപക്ഷ മായ  ബി ജെ പി യും  മറ്റു സംഘപരിവാർ സംഘടനകളും ഇതിനെ എതിർത്തു കൊണ്ട്  ഇന്ന്  കരിദിനം ആചരിക്കുന്നു. അതേ  സമയം  സംഘർഷ  സാദ്ധ്യത  മുന്നിൽ  കണ്ടു കൊണ്ട്  നിരവധി സുരക്ഷാ  ക്രമീകരണങ്ങളാണ് സംസ്ഥാസർക്കാർ നടത്തിയിട്ടുള്ളത്. കുടക് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗളൂരു, ചിത്ര ദുർഘ  തുടങ്ങിയ ജില്ലകളിൽ  പതിനായിരക്കണക്കിന് പോലീസ്  സേനയേയും  സൈന്യത്തേയും വിന്യസിച്ചു.2000 പേരെ  കരുതൽ  തടങ്കലിൽ വച്ചു, കേരള  കർണാടക  ബോർഡറിൽ  താൽക്കാലിക  ചെക്പോസ്റ്റുകൾ  സ്ഥാപിച്ച്  കർശന നിയന്ത്രണം  ഏർപ്പെടുത്തിയിട്ടുണ്ട്.

സിദ്ധരാമയ്യ  സർക്കാർ  കഴിഞ്ഞ വർഷം ആരംഭിച്ചു ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട്‌  ഒരു  മലയാളി അടക്കം രണ്ട് പേർ വധിക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന്  മുൻപ്  ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താ  വോട്ടു തട്ടാനാണ് ടിപ്പു ജയന്തി ആഘോഷിക്കുന്നതെന്നതാണ്  ബി ജെ പിയുടെ വാദം. ഞാൻ  മുഖ്യമന്ത്രിയായാൽ ടിപ്പു  ജയന്തി  ആഘോഷം നിർത്തുമെന്ന് കർണാടക  ബി ജെ പി  അദ്ധ്യക്ഷനും  എം പി യുമായ  യെദിയൂരപ്പ  അഭിപ്രായപ്പെട്ടു.

മൈക്രോ മൈനോറിറ്റിയായ കൊടവ സമുദായവും ടിപ്പു ജയന്തിക്ക് എതിരാണ്.നിരവധി കൊടവ സമുദായ അംഗങ്ങളെ വധിച്ച ടിപ്പുവിന്റെ ആഘോഷത്തെ അവർ എതിർക്കുന്നു.

  ടിപ്പു ജയന്തി ആഘോഷിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിത്തന്നെ;മൈസൂരുവും കുടകും കനത്ത സുരക്ഷയില്‍.
  ടിപ്പു ജയന്തി ആഘോഷം തടയനാകില്ല: ഹൈക്കോടതി,സർക്കാറിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാനാകില്ല.
  ടിപ്പു ജയന്തി ആഘോഷിക്കേണ്ടതിന്റെ ആവശ്യം എന്ത് ? ടിപ്പു സ്വാതന്ത്ര്യ സമര സേനാനിയല്ല: ഹൈക്കോടതി.കാവേരിക്ക് ശേഷം കർണാടകയുടെ അന്തരീക്ഷം കലുഷിതമാക്കാൻ ടിപ്പു ജയന്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us