ബെന്ഗലൂരു : ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക സാഹചര്യം നില നില്‍കുന്നതിനാല്‍ മൈസൂരുവിലും കുടകിലും പോലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.ഈ മാസം 10 നു ടിപ്പു ജയന്തി ആഘോഷിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയില്ലെങ്കില്‍ വന്‍ പ്രതിഷേധം ഉണ്ടായേക്കാം എന്ന ഇന്റെലിജെന്‍സ് റിപ്പോര്‍ട്ട് നെ തുടര്‍ന്നാണ് ഇത്.കൊഡവാ സമുദായവും മറ്റു പല സംഘടനകളും ടിപ്പു ജയന്തി ആഘോഷത്തിനു എതിരാണ്.
[irp posts=”4041″ name=”ടിപ്പു ജയന്തി ആഘോഷം തടയനാകില്ല: ഹൈക്കോടതി,സർക്കാറിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാനാകില്ല.”]
സര്‍ക്കാര്‍ ആദ്യമായി കഴിഞ്ഞ വര്ഷം ടിപ്പു ജയന്തി ആഘോഷിച്ചപ്പോള്‍ അതുമായി ബന്ധപ്പെട്ടു ഉണ്ടായ ആക്രമണങ്ങളില്‍ ഒരു വി എച്ച് പി പ്രവര്‍ത്തകന്‍ വധിക്കപ്പെട്ടിരുന്നു,അതുകൊണ്ടുതന്നെ കൂടുതല്‍ സേനയെ രംഗത്ത് ഇറക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്ഷം പുറമേ നിന്ന് എത്തിയവര്‍ സംഘര്‍ഷങ്ങളില്‍ പങ്കെടുത്തതായി വ്യക്തമായതിനാല്‍ ഇത്തവണ അതിര്‍ത്തി കടന്നു എത്തുന്ന വാഹനങ്ങളും നിരീക്ഷിക്കുന്നുണ്ട്.ഇതിനായി അതിര്‍ത്തികളില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ചു.പൊതു സ്ഥലങ്ങളിലും വാഹനങ്ങളിലും പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിനും ഏതെങ്കിലും പതാകകള്‍ ഉയര്‍ത്തുന്നതിനും വിലക്ക് ഉണ്ട്.
[irp posts=”3986″ name=”ടിപ്പു ജയന്തി ആഘോഷിക്കേണ്ടതിന്റെ ആവശ്യം എന്ത് ? ടിപ്പു സ്വാതന്ത്ര്യ സമര സേനാനിയല്ല: ഹൈക്കോടതി.കാവേരിക്ക് ശേഷം കർണാടകയുടെ അന്തരീക്ഷം കലുഷിതമാക്കാൻ ടിപ്പു ജയന്തി.”]
കുടകിലെ ഹോട്ടലുകളും ഹോം സ്റ്റേ കളും പോലിസ് ന്റെ കര്‍ശന നിരീക്ഷണത്തിലാണ്.പ്രശ്ന മേഖലകളില്‍ സി സി ടി വി യും സ്ഥാപിക്കും.ഇത്തവണ ജില്ല തല ആഘോഷം എവിടെയാണ് നടക്കുക എന്ന് ജില ഭരണകൂടം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട സമാധാന സമ്മേളനം കഴിഞ്ഞു പോകുകയായിരുന്ന ബി ജെ പി പ്രവര്‍ത്തകന്റെ ദുരൂഹ മരണത്തിന്റെ വെളിച്ചത്തില്‍ മൈസൂരുവിലും സുരക്ഷ ശക്തമാക്കി.
[irp posts=”3692″ name=”പ്രസിദ്ധമായ മൈസുരു ദസറ ഇന്നവസാനിക്കുന്നു;ജമ്പോ സവാരി ഉച്ചക്ക് 02:16 നു മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും.”]
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]