ഉദയിന്റ മൃതദേഹം ലഭിച്ചു; അനിലിനായി തിരച്ചിൽ തുടരുന്നു.

ബെംഗളൂരു : ഷൂട്ടിങ്ങിനിടയിൽ തിപ്പഗൊണ്ടനഹളളി തടാകത്തിൽ താഴ്ന്നു പോയ രണ്ട് കന്നട നടൻമാരിൽ ഒരാളുടെ മൃതദേഹം  ഇന്നലെ വൈകുന്നേരം ലഭിച്ചു.മുഖത്ത്  മീനുകൾ കടിച്ച്  വികൃതമായ രൂപത്തിലായിരുന്നു മൃതുദേഹം.ഉടൻ തന്നെ പോസ്റ്റ്മോർട്ടം നടത്തുകയും ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു.അദ്ദേഹത്തിന്റെ  സംസ്കാരം ഇന്ന് നടക്കും.അതോടൊപ്പം  ജീവൻ  നഷ്ടപ്പെട്ട  മറ്റൊരു നടനായ അനിലിനു വേണ്ടിയുള്ള തിരച്ചിൽ തുടരും.

  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം

അതേ  സമയം  ഈ  വിഷയവുമായി  ബന്ധപ്പെട്ട്  കർണാടക  ഫിലിം ചേംബർ  എടുക്കുന്ന  ഏതൊരു  നടപടിയും  ശിരസാവഹിക്കാൻ  തയ്യാറാണ് എന്ന്  ” മസ്തിഗുഡി ” എന്ന ചിത്രത്തിലെ നായക നടൻ ആയ ദുനിയാ വിജയ് അഭിപ്രായപ്പെട്ടു.മരിച്ച അനിലിന്റെയും   ഉദയിന്റെയും  കൂടെ ദുനിയാ വിജയും ഹെലികോപ്റ്ററിൽ നിന്ന് വെള്ളത്തിലേക്ക്  എടുത്തു  ചാടിയിരുന്നു. ലൈഫ്  ജാക്കറ്റ്  ധരിച്ചിരുന്ന  ദുനിയാ  വിജയിന് രക്ഷപ്പെടാൻ  കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts