ഐക്യരാഷ്ട്ര സഭാ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ അംഗത്വം നേടി ഇന്ത്യ

ഐക്യരാഷ്ട്ര സഭാ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ അംഗത്വം നേടി ഇന്ത്യ. ഏഷ്യ-പസഫിക് വിഭാഗത്തിലാണ് ഇന്ത്യയുടെ വിജയം. രണ്ടു പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യ ഈ കമ്മീഷനില്‍ ഇടംപിടിക്കുന്നത്.

53ല്‍ 46 വോട്ട് നേടിയ വലിയ ഭൂരിപക്ഷത്തിലാണ് ഇന്ത്യ വിജയിച്ചത്. ഏഷ്യ-പസഫിക് വിഭാഗത്തിലെ മറ്റൊരു സീറ്റിനായി നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ ചൈനയെ പരാജയപ്പെടുത്തി. രഹസ്യ ബാലറ്റിലായിരുന്നു വോട്ടിംഗ്.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

ദക്ഷിണ കൊറിയ, യുഎഇ, ചൈന എന്നീ രാജ്യങ്ങളാണ് ഏഷ്യ-പസഫിക് മേഖലയിലെ അംഗത്വത്തിനായി മത്സരിച്ചത്. മറ്റു വിഭാഗങ്ങളിലായി അര്‍ജന്റീന, സിയറ ലിയോണ്‍, സ്‌ളോവേനിയ, യുക്രെയ്ന്‍, ടാന്‍സാനിയ, അമേരിക്ക എന്നീ രാജ്യങ്ങളും കമ്മീഷനില്‍ ഇടംപിടിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts