എ.ഐ.കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുകള്‍ക്കും മാതൃക: എം.എൽ.എ ബി.സെഡ് സമീര്‍ അഹമ്മദ് ഖാന്‍

ബെംഗളൂരു: ആള്‍ ഇന്ത്യാ കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി സാമൂഹ്യ സേവന രംഗത്തും ആരോഗ്യ പരിപാലന രംഗത്തു നടത്തി വരുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ പ്രയോജനകരമാണെന്ന് ബി.സെഡ് സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ നടക്കുന്ന ദിശ ദിന സമൂഹ വിവാഹത്തിന്റെ അഞ്ചാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം.

ആരോഗ്യ പരിപാലന രംഗത്ത് ശിഹാബ് തങ്ങള്‍ സെന്റര്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. പാലിയേറ്റീവ് കെയറിന്റെ കേരള മോഡല്‍ ബെംഗളൂരു മഹാനഗരത്തിന് പരിചയപ്പെടുത്തിയത് എ.ഐ.കെ.എം.സി.സിയും എസ്.ടി.സി.എച്ചുമാണ്. കൊവിഡ് പ്രതിസന്ധി കാലത്ത് കൊവിഡ് കെയര്‍ സെന്റര്‍ അടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് എ.ഐ.കെ.എം.സി.സി ചെയ്തതത്. ഇത് പൊതു സമൂഹത്തില്‍ വലിയ സ്വധീനവും പ്രയോജനവും സൃഷ്ടിക്കുന്നു. സര്‍ക്കാരുകളുടെ ജനസേവന പദ്ധതികള്‍ക്ക് വരെ സഹാകരമാകുന്നുവെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

  മെട്രോ യാത്ര ഇനി ഫ്രീ? ആർസിബി ആരാധകർക്ക് ബിഎംആർസിഎല്ലിന്റെ വക വമ്പൻ സർപ്രൈസ്; നിബന്ധനകൾ ഇങ്ങനെ

എ.ഐ.കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സിദ്ദീഖ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വനിതാ ലീഗ് കേരള സംസ്ഥാന സെക്രട്ടറി ബ്രസീലിയ ഷംസുദ്ദീന്‍, അല്‍ത്വാഫ് ഖാന്‍, ഫരിക്കോ മമ്മു ഹാജി, ഖുറൈശി സാഹിബ്, ഇഖ്ബാല്‍ അഹമ്മദ്, പി.കെ ഷക്കീര്‍, അബ്ദുല്‍ അസീസ്, അഡ്വ താഹിര്‍ ഹുസൈന്‍, ഹബീബുല്ലാഹ് ഖാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇല്‌ക്ട്രോണിക് സിറ്റി ഫസ്റ്റ് ഫേസ്, മടിവാള, മല്ലേശ്വരം ഏരിയാ കമ്മിറ്റികള്‍ വിവാഹ സംഗമത്തിന് അതിഥേയത്വം വഹിച്ചു. അബ്ദുല്ല മാവള്ളി സ്വാഗതവും സുബൈര്‍ കായക്കൊടി നന്ദിയും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറത്തഹള്ളി പാലം ഇന്നു മുതൽ അടച്ചിടും.
[masterslider id="10"]

Related posts

Click Here to Follow Us