ആർ.ടി.പി.സി.ആർ ടെസ്റ്റിന് കോവിഡിന്റെ തീവ്രത പ്രവചിക്കാൻ കഴിയും: ഐ.ഐ.എസ്‌.സി പഠനം

ബെംഗളൂരു: ആർ.ടി.പി.സി.ആർ പരിശോധനയ്ക്കായി ശേഖരിച്ച നേസൽ സ്വാബ്‌ സാമ്പിളുകൾ രോഗിക്ക് കോവിഡ് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് തിരിച്ചറിയാൻ മാത്രമല്ല, രോഗത്തിന്റെ തീവ്രത അറിയാനും സഹായിക്കുമെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ഗവേഷകർ പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് പരിശോധന കേന്ദ്രത്തിൽ ലഭിച്ച നേസൽ സ്വാബ് സാമ്പിളുകളുടെ വിശദമായ വിശകലനവും പഠനവും നടത്തിയ ശാസ്ത്രജ്ഞരാണ് കണ്ടെത്തലുകൾ നടത്തിയത്. ഇവിടുത്തെ കോവിഡ് പരിശോധന കേന്ദ്രം 2020 മേയിൽ ആണ് ആരംഭിച്ചത്. അതിന് ശേഷം ഒരു ലക്ഷത്തിലധികം സാമ്പിളുകൾ ഇവിടെ ടെസ്റ്റ് ചെയ്തു.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

സ്വാബ് സാമ്പിളുകളിൽ നിന്ന് മറ്റ് എന്ത് പ്രസക്തമായ വിവരങ്ങൾ കണ്ടെത്താനാകുമെന്ന് ശാസ്ത്രജ്ഞർ ചിന്തിക്കാൻ തുടങ്ങിയപ്പോഴാണ് കഴിഞ്ഞ വർഷം ഗവേഷണം തുടങ്ങിയത് എന്ന് എസ്‌ സി യിലെ സെന്റർ ഫോർ ഇൻഫെക്ഷ്യസ് ഡിസീസ് റിസർച്ചിലെ  (സി.ഐ.ഡി.ആർ) ഡോ. ശശാങ്ക് ത്രിപാഠി വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts