സുനന്ദ പാലനേത്ര പുതിയ മൈസൂരു മേയർ

ബെംഗളൂരു: ഇന്ന് നടന്ന മൈസൂർ സിറ്റി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സുനന്ദ പാലനേത്ര വിജയിച്ചു. മൈസൂരിലെ ബിജെപിയുടെ ആദ്യ മേയറാണ് സുനന്ദ പാലനേത്ര. റിപ്പോർട്ടുകൾ പ്രകാരം പാലനേത്രയ്ക്ക് 26 വോട്ടുകളും കോൺഗ്രസ് സ്ഥാനാർത്ഥി ശാന്തകുമാരിക്ക് 22 വോട്ടുകലുമാണ് ലഭിച്ചത്.

തിരഞ്ഞെടുപ്പിൽ ജെഡി (എസ്) പിന്തുണയോടെ ബിജെപി വിജയം ഉറപ്പിചിരുന്നു. ജെഡി (എസ്) സ്ഥാനാർത്ഥി രുക്മിണി മഡേ ഗൗഡയെ അയോഗ്യയാക്കിയതിന് ശേഷം മെയ് മുതൽ മൈസൂർ സിറ്റി കോർപ്പറേഷന് ഒരു മേയർ ഇല്ലായിരുന്നു. വോട്ടെടുപ്പ് ആദ്യം ജൂണിൽ നടക്കേണ്ടതായിരുന്നു, എന്നാൽ കോവിഡ് രണ്ടാം തരംഗവും അനുബന്ധ നിയന്ത്രണങ്ങളും കാരണം വോട്ടെടുപ്പ് വൈകി. ബിജെപി മൈസൂർ-കുടക് എംപി പ്രതാപ് സിംഹ സുനന്ദ പാലനേത്രയെ അഭിനന്ദിച്ചു,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts