സാൻഡൽവൂഡിലെ മലയാളി സംവിധായകൻ സിതേഷ് സി ഗോവിന്ദ്നെ കുറിച്ച് കൂടുതൽ അറിയാം.

“ സിനിമകൾക്ക് ഭാഷ ഇല്ല – എന്നാൽ ഓരോ സിനിമക്കും അതിൻ്റെതായ ഒരു ഭാഷയുണ്ട്, അത് ആ സിനിമ നമ്മോടു പറയുന്ന ഭാഷയാണ് “_

എഴുതി, സംവിധാനം ചെയ്ത ആദ്യ സിനിമ ഈ വർഷത്തെ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (biffes 2022 ) നോമിനേറ്റ് ചെയ്യപ്പെട്ട സന്തോഷം “ ഇതു എന്താ ലോകവയ്യ ” എന്ന കന്നഡ സിനിമയുടെ മലയാളിയായ ഡയറക്ടർ സിതേഷ് സി ഗോവിന്ദ് ബെംഗളൂരുവാർത്തയുമായി പങ്കുവച്ചു.

രാജ്യത്തെ പ്രധാന ചലച്ചിത്രോൽസവങ്ങളിൽ ഒന്നായ കർണാടക ചലനച്ചിത്ര അക്കാഡമിയും  കർണാടക സർക്കാറും സംയുക്തമായി വർഷം തോറും നടത്തുന്ന ബാംഗ്ലൂർ ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആണ് സിതേഷിന്റെ ആദ്യ സംവിധാന സംരംഭമായ“ഇതു എന്താ ലോകവയ്യ ”.

കന്നഡ മൽസര വിഭാഗത്തിൽ പങ്കെടുത്ത 280 കന്നഡ സിനിമകളിൽ നിന്നും തിരഞ്ഞെടുത്തത്.

മലയാളിയായ സിതേഷ് സിനിമ സെൻസർ ചെയ്തത് കന്നഡയിലാണെങ്കിലും മലയാളം സംസാരിക്കുന്ന കഥാപാത്രങ്ങളും, സന്ദർഭങ്ങളും ഉള്ള ഈ സിനിമയിൽ മലയാളം കൂടാതെ കൊങ്കണിയും കേരളത്തിൽ മഞ്ചേശ്വരം മുതൽ കാസർഗോഡും മറ്റും മുസ്ലീം വിഭാഗത്തിലുള്ളവർ സംസാരിക്കുന്ന  ഭാഷയായ ബ്യാരി, മംഗളൂരു മുതൽ സംസാരിക്കുന്ന തുളു ഭാഷ എന്നിവ ഉൾപ്പെടെ 5 ഭാഷകൾ സംസാരിക്കുന്ന കഥാപാത്രങ്ങളും ഉണ്ട്.

മംഗളൂരിന്റെ കഥപറയുന്ന സിനിമയായതുകൊണ്ടും ആ പ്രദേശത്തെ പ്രത്യേകത, സംസ്കാരം, ഭക്ഷണം, ഭാഷ എന്നിവയിലെല്ലാം കൂടുതൽ ശ്രദ്ധിച്ചാണ് സിനിമ എഴുതി ചിത്രീകരിച്ചിരിക്കുന്നത്.

കർണാടക മിൽക്ക് ഫെഡറേഷന് അടക്കം നിരവധി സ്ഥാപനങ്ങൾക്കായി പരസ്യചിത്രങ്ങൾ എഴുതി സംവിധാനം ചെയ്ത് ഉള്ള പരിചയവുമായാണ് സിതേഷ് സി ഗോവിന്ദ് വലിയ തിരശ്ശീലയുടേ പിന്നണിയിലേക്ക് ചുവട് വക്കുന്നത്.

കൂടാതെ കോപ്പി റൈറ്റർ ആയി ജോലി ചെയ്യുന്ന ചെയ്തിരുന്ന ഭാര്യ ദീപയുടെ അകമഴിഞ്ഞ സഹായവും നിതേഷിൻ്റെ വളർച്ചക്ക് ഒരു ഉൽപ്രേരകമായി.

മലയാളികൾ കണ്ട“തമാശ“എന്ന സിനിമയുടെ ഒറിജിനൽ ആയ കന്നഡ സിനിമ “ഒന്തു മൊട്ടയ കഥ”യുടെ മുഖ്യ സൃഷ്ടാക്കളിൽ ഒരാളായ സിതേഷ് ആ സിനിമയുടെ അസോ.ഡയറക്ടർ ആയിരുന്നു.

“സിനിമകൾക്ക് ഭാഷ ഇല്ല എന്നും – എന്നാൽ ഓരോ സിനിമക്കും അതിൻ്റെതായ ഒരു ഭാഷയുണ്ട്, അത് ആ സിനിമ നമ്മോടു പറയുന്ന ഭാഷയാണ് “ എന്നും വിശ്വസിക്കുന്നു_

മലയാളസിനിമകൾ പോലെ ആസ്വദിക്കാവുന്ന കന്നഡ സിനിമകൾ കുറവാണു, മലയാള സിനിമ പോലെ ഒരു കന്നഡ സിനിമ എന്നതായിരുന്നു തൻ്റെ ഉദ്ദേശ്യം എന്ന് സിതേഷ് പറയുന്നു.

അതിനാൽ തന്നെ മലയാള സിനിമയിലെ കുറച്ച് ടെക്‌നിഷ്യൻസിനെ തൻ്റെ കന്നഡ സിനിമയിൽ പങ്കെടുപ്പിച്ചിരുന്നു, അതുകൊണ്ടു തന്നെ കഥ പറഞ്ഞരീതിയിൽ താൻ സംതൃപ്തനാണ്, എത്രയും വേഗം “ ഇതു എന്താ ലോകവയ്യ ” റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സിതേഷ് .

മലയാളത്തിൽ ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം ഉണ്ടെന്നും , അത് എപ്പോൾ നടക്കും എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനായുള്ള ആത്മാർത്ഥ ശ്രമത്തിലാണെന്നും ഓഫറുകൾ വന്നാൽ തീർച്ചയായും സ്വീകരിക്കും എന്നും സിതേഷ് പറഞ്ഞു.

_സിതേഷ് സി ഗോവിന്ദുമായി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ_

ഇതു എന്താ ലോകവയ്യ”(ദിസ് ഈസ് ദി വേൾഡ് ) എന്നാണല്ലോ സിനിമയുടെ പേര്, എന്തുകൊണ്ടാണ് ഇത്തരം ഒരു ഫിലോസഫിക്കൽ പേര് ആദ്യ സിനിമയ്ക്കു കൊടുത്തത് ?

1980 ൽ കന്നടയിൽ ഇറങ്ങിയ ഒരു സിനിമയാണ് “ നാരദ വിജയ “ അതിൽ അഭിനയിച്ച അനന്ത്നാഗിനു വേണ്ടി യേശുദാസ് പാടിയ ഒരു പാട്ടു തുടങ്ങുന്നത് തന്നെ ..“ ഇതു എന്താ ലോകവയ്യ….. ” എന്നാണ്, ഇന്നും കന്നടയിൽ വളരെ ഹിറ്റ് ആയിട്ടുള്ള പാട്ട് ആണത്. ഈ കഥ എഴുതി വന്നപ്പോൾ ഇതേ വരികൾ തന്നെ ടൈറ്റിൽ ആക്കാം എന്ന തോന്നൽ ഉണ്ടായി. കഥയുമായി വളരെ ചേർന്നുപോകുന്ന വരികൾ ആയിരുന്നു അവ അതാണ് ഒരു കാരണം. മറ്റൊന്ന് ഞാൻ ബെംഗളൂരു ഓഫീസിൽ ജോയിൻ ചെയ്ത കാലങ്ങളിൽ വർക്ക് പ്ലസിൽ ഹെഡ് ഫോണിൽ കേട്ടുകൊണ്ടിരുന്നത് പഴയ കന്നഡ പാട്ടുകൾ ആയിരുന്നു അതിൽ കൂടുതലും രാജ്‌കുമാറിൻ്റെയും, യേശുദാസ് പാടിയവയും ആയിരുന്നു അതിൽ ഒരു പാട്ടും ഇതായിരുന്നു, ..“ ഇതു എന്താ ലോകവയ്യ….. ”.

ഇതൊരു എസ്പീരിമെന്റൽ രീതിയിൽ എടുത്തിട്ടുള്ള സിനിമയാണോ ?

എല്ലാ സിനിമകളും ഒരുതരം എസ്പീരിമെന്റുകൾ അല്ലെ. ഇതിൽ ഒരു ചെറിയ ഔട്ട് ഓഫ് ദി ബോക്സ് എന്ന് പറയാവുന്ന ഒരു എലമെന്റ് മാത്രമാണ് ഉള്ളത്. അതു ആ കഥക്കും സിറ്റുവേഷനും ആവശ്യമായ ഒരു ഘടകം ആയതിനാൽ ചെയ്തതാണ്, അത് മാത്രമാണ് ഒരു എസ്പീരിമെന്റൽ എലമെന്റ്. അത് കൂടുതൽ സിനിമയെ എൻഗേജ്ഡ് ആക്കി എന്നാണ് തോന്നിയത്…അത് എന്താണെന്നു ഇപ്പോൾ ചോദിക്കരുത്.

ഒരു ഫാമിലി ഡ്രാമയിൽ തുടങ്ങി ചില ഹൈപ്പർലിങ്ക്സ് കളിലൂടെ വികസിക്കുന്ന രീതിയിൽ ആണ് സിനിമ ഞാൻ ഡിസൈൻ ചെയിതിരിക്കുന്നത്

ഇതൊരു അവാർഡ് ക്യാറ്റഗറിയിൽ പെടുന്ന സിനിമയാണോ ? എന്താണ് ഈ സിനിമയുടെ ഴോണർ?

ഒരിക്കലൂം അവാർഡിന് വേണ്ടിചെയ്ത ഒരു സിനിമ അല്ല, ഇപ്പോൾ അങ്ങനെ ക്യാറ്റഗറിസ് ചെയ്യാൻ പറ്റുന്ന സിനിമകൾ കുറവാണു, കൊമേർഷ്യൽ സിനിമയുടെ ഫോർമാറ്റിൽ എന്നാൽ ആസ്വാദനത്തെ ബാധിക്കാത്ത തരത്തിൽ ഉള്ള ബ്രിഡ്ജ് കാറ്റഗറി എന്ന രീതിയിൽ ആണ് ഞാൻ ഇതു കൺസീവ്‌ ചെയ്തിരുന്നത്, അതുകൊണ്ടുതന്നെ നാച്ചുറൽ അഭിനയ മുഹൂർത്തങ്ങൾ ഉള്ള ബോറടിക്കാതെ കാണാവുന്ന ഒരു സിനിമ യാണ് ഇത്.

കന്നടയിൽ ഇങ്ങനെയുള്ള സിനിമകൾ കുറവല്ലേ, എന്തുകൊണ്ടാണ് കന്നടയിൽ ? മലയാളത്തിൽ ഈ കഥ പറയാമായിരുന്നില്ലേ ?

അതെ , കൂടുതലും ഇത്തരം സിനിമകൾ സംഭവിക്കുന്നത് മലയാളത്തിലാണ് , ഞാൻ ഒരിക്കലും തുടക്കത്തിൽ അങ്ങനെ ചിന്തിച്ചിരുന്നില്ല. ഇതു എഴുതുമ്പോൾത്തന്നെ നല്ല ക്ലാരിറ്റി ഉണ്ടായിരുന്നു, എവിടെയാണ് ഈ കഥ പ്ലേസ് ചെയ്യേണ്ടത് എന്ന്. എനിക്ക് കൂടുതൽ അറിയാവുന്ന സ്ഥലത്താണ് ഞാൻ ഈ പ്ലോട്ട് പ്ലേസ് ചെയ്തത്, മലയാളത്തിലെ ആക്ടഴ്സിനെയും ടെക്‌നിഷ്യൻസിനെയും കൂടുതൽ പരിചയം അപ്പോൾ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് എനിക്ക് പരിചയമുള്ള ആക്ടഴ്സിനെ വെച്ച് കന്നടയിൽ തന്നെ ചെയ്യാൻ തീരുമാനിച്ചത്. ഞാനും ഒരു ചെറിയ റോൾ ചെയ്തു.

എഴുതുന്നത് ഏതു ഭാഷയിൽ ആണ്, എന്താണ് താങ്കളുടെ എഴുത്തു രീതി ?

ഞാൻ മലയാളത്തിൽ ആണ് എപ്പോഴും എഴുതുന്നത്, ചിന്തകൾ മാതൃഭാഷയിൽ ആണല്ലോ. അതൊരു ശക്തിയാണ്, “ ഇതു എന്താ ലോകവയ്യ ” മലയാളത്തിൽ എഴുതി കന്നഡയിലേക്കു മാറ്റുകയായിരുന്നു, അങ്ങനെ എഴുതുമ്പോൾ പുതിയ ഒരു കാഴ്ചയായി കന്നഡയിലെ കാഴ്ചക്കാരന് അനുഭവിക്കൽ കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് കന്നഡ സംസാരിക്കാൻ അല്ലാതെ എഴുത്തും വായനയും ഇപ്പോഴും കുറച്ചു ബുദ്ധിമുട്ടുതന്നെയാണ്.

പുതിയ പ്രോജെക്ട്കൾ ഏതാണ് ? മലയാളത്തിൽ സിനിമ ചെയ്യുന്നുണ്ടോ ?

കഥ, തിരക്കഥ, സംഭാഷണം എഴുതികഴിഞ്ഞ പുതിയ കന്നഡ സിനിമ ഷൂട്ടിംഗ് കമ്പ്ലീറ്റ് ചെയ്തു. അതിൽ ക്രീയേറ്റീവ് ഡയറക്ടർ ആണ് . തീർച്ചയായും മലയാളത്തിൽ സിനിമ ചെയ്യണം, സ്ക്രിപ്റ്റ് കംപ്ലീറ്റ് ആയിരിക്കുന്നു, ചില ആത്മാർത്ഥ ശ്രമങ്ങൾ നടക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us