പൊരിച്ച കോഴിക്ക് രുചി പോര; ഭർത്താവ് ഭാര്യയെ തല്ലി കൊന്നു

ബെംഗളൂരു : പൊരിച്ച കോഴി തീരെ രുചികരമല്ലെന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ മരത്തടികൊണ്ട് തല്ലി കൊലപ്പെടുത്തി. ചിക്കബനവാര നിവാസിയായ മുബാറക്ക് പാഷയുടെ ഭാര്യ ഷിരിൻ ബാനു (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുബാറക്ക് പാഷയെ (32) പോലീസ് അറസ്റ്റുചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ചിക്കബാനവാര തടാകത്തിൽ വലിച്ചെറിഞ്ഞു. മുബാറക്കിനും ഷിരിൻ ബാനുവിനും മൂന്നു കുട്ടികളുണ്ട്.

  കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഏകദേശം രണ്ടുവർഷം മുമ്പാണ് ബെംഗളൂരു നഗരത്തിൽ ഇവർ രണ്ടുപേരും കിടക്ക, തലയണ തുടങ്ങിയവയുടെ കച്ചവടം തുടങ്ങിയത്. ആഴ്ചകൾക്ക് മുമ്പ് സഹോദരി വീട്ടിലെത്തിയപ്പോൾ ഭാര്യ ഉണ്ടാക്കിയ കോഴി പൊരിച്ചത് മോശമായി എന്ന രീതിയിൽ ആരംഭിച്ച വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഷിരിന്റെ കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കാനാണ് മൃതദേഹം തടാകത്തിലേക്ക് വലിച്ചെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഷിരിൻറെ മാതാപിതാക്കളുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ മുബാറക്ക് പാഷ കീഴടങ്ങുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കാൻ 'നമ്മകസ'; ബെംഗളൂരുവിൽ തരംഗമായി മലയാളി യുവാവിന്റെ വെബ് ആപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു സിൽക്കിനായി പുലർച്ചെ 4 മണിക്ക് ക്യൂവിൽ നിന്ന് യുവതി; 6 മണിക്കൂർ കാത്തിരിപ്പ്; സാരി ക്രേസ് വൈറലാകുന്നു; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us