ബെംഗളൂരു: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയയുമായി സംസാരിച്ചതിന് ശേഷം കൂടുതൽ കോവിഡ് വാക്സിൻ ഡോസുകൾ കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചു.
“കേന്ദ്രത്തോട് സംസാരിക്കാൻ മുഖ്യമന്ത്രി എന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാൻ ആരോഗ്യമന്ത്രിയോട് സംസാരിച്ചു, സംസ്ഥാനത്തിന് ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ 25 ശതമാനം കൂടുതൽ വാക്‌സിൻ തരാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,” എന്ന് ചൊവ്വാഴ്ച രാജ്ഭവനിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ അനൗപചാരിക സംഭാഷണത്തിൽ ഉപരാഷ്ട്രപതി പറഞ്ഞു.
ബുധൻ വ്യാഴം ദിവസങ്ങളിൽ ഡൽഹി സന്ദർശിക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ ഗിവ് ഇന്ത്യ ഫൗണ്ടേഷന്റെയും സസ്‌റ്റൈനബിൾ ഗോൾസ് കോർഡിനേഷൻ സെന്റർ ബെംഗളൂരുവിന്റെയും സഹകരണത്തോടെ കർണാടക സർക്കാരിന്റെ ആസൂത്രണ വകുപ്പ് സംഘടിപ്പിച്ച ‘വാക്സിനേറ്റ് ഇന്ത്യ പ്രോഗ്രാം’ ആരംഭിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉപരാഷ്ട്രപതിയെ കണ്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.ಯೋಜನೆ, ಕಾರ್ಯಕ್ರಮ ಸಂಯೋಜನೆ ಮತ್ತು ಸಾಂಖ್ಯಿಕ ಇಲಾಖೆ, ಸುಸ್ಥಿರ ಗುರಿಗಳ ಸಹಕಾರ ಕೇಂದ್ರ ಹಾಗೂ ಗಿವ್ ಇಂಡಿಯಾ ಪ್ರತಿಷ್ಠಾನದ ಸಹಯೋಗದಲ್ಲಿ ಆಯೋಜಿಸಿದ್ದ 'ವ್ಯಾಕ್ಸಿನೇಟ್ ಇಂಡಿಯಾ' ಕಾರ್ಯಕ್ರಮಕ್ಕೆ ಘನತೆವೆತ್ತ ಉಪರಾಷ್ಟ್ರಪತಿ ಶ್ರೀ ವೆಂಕಯ್ಯನಾಯ್ಡು ರವರು ಇಂದು ಚಾಲನೆ ನೀಡಿದರು. (1/2)#KarnatakaFightsCorona #largestVaccineDrive pic.twitter.com/ojzwEnOYMA
— CM of Karnataka (@CMofKarnataka) August 24, 2021