നെലമംഗല – ഹാസൻ പാതയിൽ ടോൾ നിരക്ക് വർധന അടുത്തമാസം മുതൽ

ബെംഗളൂരു: നെലമംഗലയിൽ നിന്നും ഹാസനിലേക്കുള്ള പാതയിൽ സ്ഥിതിചെയ്യുന്ന രണ്ടു ടോൾ പ്ലാസകളിലും സെപ്റ്റംബർ ഒന്നുമുതൽ ടോൾ നിരക്ക് വർധിക്കും . ദൊഡ്ഡക്കരെനഹള്ളി, കരബൈലു ടോൾ പ്ലാസകളിലാണ് കുടുതൽ തുക നൽകേണ്ടി വരിക.

കാറുകൾക്ക് പോയി വരാൻ 65 രൂപയിൽ നിന്ന് 70 രൂപയായും ഒരുമാസത്തേക്കുള്ള പാസ്സ് 1350-ൽനിന്ന് 1370 രൂപയായുമാണ് ഉയർത്തിയത്. ചരക്ക് വാഹനങ്ങൾക്ക് മാസ പാസിന് 40 രൂപ അധികം നൽകണം. എന്നാൽ ചരക്ക് വാഹനങ്ങൾക്ക് ദിവസേനയുള്ള യാത്രയിലെ നിരക്കിൽ മാറ്റമുണ്ടാകില്ല. ബസുകലക്കും ട്രക്കുകലക്കും ഒരു വശത്തേക്കുള്ള ഉത്രാക്ക് 160 രൂപ നൽകേണ്ടി വരും.മാസ പാസ്സ് 4,725 രൂപയിൽ നിന്ന് 4,800 രൂപയായി വർധിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിലിണ്ടർ ക്ഷാമത്തെ തോൽപ്പിക്കാൻ ബെംഗളൂരു കളത്തിലിറക്കുന്നു കിടിലൻ ഐഡിയ; സംഭവം അറിയാൻ വായിക്കാം
  നോവായി ശ്രീനന്ദ; ട്രെക്കിങ്ങിനിടെ കാണാതായ പത്താം ക്ലാസ് കാരിയായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us