ഹോട്ടൽ ബിസിനസിന്റെ ബാധ്യത തീർക്കാൻ ജൂവലറി കുത്തിത്തുറന്ന് കവർച്ച; 3 പേർ അറസ്റ്റിൽ

ബെം​ഗളുരു; ജൂവലറി കുത്തിത്തുറന്ന് ആഭരണങ്ങൾ മോഷ്ടിച്ച 3 പേർ പോലീസ് പിടിയിലായി. ഇന്ദിരാന​ഗറിലെ ജൂവലറി കുത്തിത്തുറന്നാണ് മോഷണം നടന്നത്.

കുന്ദാപുര സ്വദേശികളായ മഹേന്ദ്ര(28), നീലകണ്ഡ(28), സാംസൺ (29) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലാകുമ്പോൾ 1.3 കിലോ സ്വർണ്ണമാണ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തത്.

ഇന്ദിരാന​ഗറിലെ ജൂവലറിയുടെ പൂട്ട് കുത്തിതുറന്നാണ് മോഷണം നടത്തിയത്. ആദ്യ ഘട്ടത്തിൽ പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നില്ല.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

2 ആഴ്ച്ചമുൻപ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ബൊമ്മനഹള്ളിയിലും , ഇന്ദിരാന​ഗറിലും ഹോട്ടൽ നടത്തിയിരുന്ന ഇവർക്ക് 30 ലക്ഷം കടമുണ്ടായിരുന്നു, ഇത് വീട്ടാനാണ് മോഷണം നടത്തിയത്. യൂട്യൂബിൽ നിന്നാണ് പൂട്ട് തുറക്കാനുള്ള വിദ്യ ഇവർ പഠിയ്ച്ചത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts