സംസ്ഥാനത്തിന് പുറത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനായി കർണാടക സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകൾ ഇവയാണ്..

ബെംഗളൂരു : കർണാടകയിൽ കുടുങ്ങിയവർക്കു സ്വദേശത്തേക്കു പോകാനും പുറമേ നിന്നുള്ളവർക്കു മടങ്ങിയെത്താനുമായി,സംസ്ഥാന അതിർത്തി കടന്നുള്ള ഒറ്റത്തവണ യാത്രയ്ക്കായി കർണാടക സർക്കാർ നിബന്ധനകൾ ഏർപ്പെടുത്തി.

സ്വദേശത്തേക്കു മടങ്ങാൻ
ആഗ്രഹിക്കുന്നവർ sevasindhu.
kamataka.gov.in എന്ന വെബ്സൈറ്റിൽ റജിസ്ട്രർ ചെയ്യണം.

ബാംഗ്ലൂർ വൺ സെന്റർ, ബിബിഎംപിവാർഡ്ഓഫിസ്, ഓരോ ജില്ലയിലും കലക്ടർമാർ നിശ്ചയിക്കുന്ന ഓഫിസുകൾ എന്നിവിടങ്ങളിൽ നേരിട്ടും അപേക്ഷസമർപ്പിക്കാം.

  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം

പോകേണ്ട സംസ്ഥാനം അനുകൂലമായി പ്രതികരിച്ചാൽമാത്രമേ അപേക്ഷകർക്കു കർണാടക വിടാൻ അനുമതി ലഭിക്കുകയുള്ളൂ.

ഇവരെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കും.
യാത്രക്കാർക്ക് സ്വദേശത്തെത്താൻ കർണാടക ആർ ടിസി ബസുകൾ വിട്ടുനൽകും.

അണുവിമുക്തമാക്കിയ ബസിൽ
അകലം പാലിച്ച്, പരിമിത യാത്രക്കാരെയാണു അനുവദിക്കുക.

ഇതരസംസ്ഥാനങ്ങളിൽ നിന്നു കർണാടകയിലേക്കു മടങ്ങേണ്ടവരും ഇതേ വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം.

രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ സംസ്ഥാനത്തു പ്രവേശിപ്പിക്കുകയുള്ളൂ.

മടങ്ങിയെത്തുന്നവരെല്ലാം14 മുതൽ 28 ദിവസം വരെ നിർബന്ധമായും ക്വാറന്റീനിൽ കഴിയുകയും സമയബന്ധിതമായി മെഡിക്കൽ പരിശോധന നടത്തുകയും വേണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചുട്ടുപൊള്ളുന്ന വേനലിൽ ബെംഗളൂരുവിൽ ദാഹമകറ്റാൻ 60 പുതിയ ടാങ്കറുകൾ കൂടി; 'മൊബൈൽ കാവേരി' സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും: നാല് ദിവസത്തിനിടെ വീണ മരങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts