നഗരത്തില്‍ നിന്നും ചെന്നൈയിലേക്ക് പോയ ശര്‍മ ട്രാവല്‍സിന്‍റെ ബസ് പൂര്‍ണമായും കത്തിനശിച്ചു;ഡ്രൈവറുടെ അവസരോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം.

ബെംഗളൂരു: നഗരത്തില്‍ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് (ശര്‍മ ട്രാവല്‍സ്) കൃഷ്ണഗിരി ജില്ലയിലെ ശൂലഗിരിക്ക് അടുത്തുവച്ച് അപകടത്തില്‍ പെട്ടു,ബസ് പൂര്‍ണമായും അഗ്നിക്കിരയായി.ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ മൂലം ബസില്‍ ഉണ്ടായിരുന്ന 35 പേര്‍ പരിക്കുകള്‍ പോലും ഇല്ലാതെ രക്ഷപ്പെട്ടു.ചില യാത്രക്കാരുടെ ബാഗുകള്‍ കത്തിനശിച്ചു.

നഗരത്തില്‍ നിന്ന് പുറപ്പെട്ട ബസ് ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ദേശീയപാതയിലെ ശൂലഗിരിക്ക് അടുത്തുള്ള  ചിന്നരു എന്നാ സ്ഥലത്ത് എത്തിയപ്പോള്‍ മറ്റു വാഹനങ്ങളില്‍ എത്തിയ ഡ്രൈവര്‍മാര്‍ ബസ് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്കുകയിരുന്നു,ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ഹോസൂരില്‍ നിന്ന് അഗ്നിശമന സേന എത്തിയെങ്കിലും അതിനു മുന്‍പ് തന്നെ ബസ് പൂര്‍ണമായും കത്തി നശിച്ചു.ബസിന്റെ മുകളില്‍ സൂക്ഷിച്ചിരുന്ന പാര്‍സെലുകളില്‍ ആണ് ആദ്യം തീ ശ്രദ്ധയില്‍ പെട്ടത്.

ഷോര്‍ട്ട് സര്‍ക്കീട്ട് ആകാം കാരണമെന്ന് ആണ് പ്രാഥമിക നിഗമനം,ശൂലഗിരി പോലീസ് കേസെടുത്തു.യാത്രക്കാരെ മറ്റൊരു ബസില്‍ ചെന്നൈയില്‍ എത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
[masterslider id="10"]

Related posts